താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ കേസ് : അക്രമം ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും സമര്‍പ്പിക്കുന്നതായി പ്രതി സനൂപ് ; ഡോക്ടറുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് വിദഗ്ദ്ധര്‍

കോഴിക്കോട്: ഡോക്ടര്‍ക്കുള്ള വെട്ട് വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി സനൂപിന്റെ പ്രതികരണം. മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരി അനയ മരിച്ച സംഭവത്തിലായിരുന്നു സനൂപിന്റെ പ്രതികാരം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിപിന്‍ എന്ന ഡോക്ടര്‍ക്ക് നേരെയായിരുന്നു ആക്രമണം.
പ്രതിയെ പിടികൂടിയ പോലീസ് പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനി ലേ യ്ക്ക് കൊണ്ടുപോയി. മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകു മ്പോഴാ യിരുന്നു പ്രതിക രണം. ഡോക്ടര്‍ വിപിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. തലയോട്ടിയില്‍ പത്ത് സെന്റീ മീറ്റ ര്‍ നീളത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കോഴി ക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാ ണെന്ന് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ഹെഡ് ഡോ. ഫാബിത് മൊയ്തീന് പറഞ്ഞത്. സംസാരിക്കാനും എന്താണ് സംഭവിച്ചത് എന്നത് ഓര്‍ത്തെ ടുക്കാനും കഴിയുന്നുണ്ട്.
അതേസമയം ഡോക്ടറുടെ തലയില്‍ മൈനര്‍ സര്‍ജറി ആവശ്യമാണെന്നും ഡോ. ഫാബിത് മൊയ്തീന് പറഞ്ഞു. ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടന്നത്. പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ പണിമുടക്കിനൊരുങ്ങുകയാണ് ഡോക്ടര്‍മാര്‍. ജില്ലയിലെ അത്യാഹിത വിഭാഗത്തിലൊഴികെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി.
ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്നും ഞെട്ടിക്കുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.





