Breaking NewsCrimeKeralaLead News

താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ കേസ് : പ്രതി സനൂപ് സ്ഥലത്ത് എത്തിയത് രണ്ടു മക്കളുമായി ; കൊടുവാള്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചു ; രോഗിയെന്ന വ്യാജേനെ സെക്യുരിറ്റികളെയും കബളിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി സനൂപ് സ്ഥലത്ത് എത്തിയത് രണ്ടു മക്കളുമായി. ബാഗിനുള്ളില്‍ കൊടുവാളും സൂക്ഷിച്ച് തയ്യാറെടുപ്പോടെയായിരുന്നു വന്നതെന്നാണ് വിവരം. സൂപ്രണ്ടിനെ തപ്പിയായിരുന്നു സനൂപ് എത്തിയതെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നതിനാലാണ് ഡോ. വിപിനെ വെട്ടിയത്. രോഗിയെന്ന വ്യാജേനെ സുരക്ഷാ ജീവനക്കാരെ പോലും കബളിപ്പിച്ചാണ് ഇയാള്‍ അകത്തു കയറിയത്്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എത്തിയത്. മക്കളെ ആശുപത്രിയുടെ പുറത്തുനിര്‍ ത്തിയ ശേഷം ഇയാള്‍ ആദ്യം ചെന്നത് സൂപ്രണ്ടിന്റെ മുറിയിലേക്കായിരുന്നു. സൂപ്രണ്ടിന് പകരം മുറിയില്‍ ഉണ്ടായിരുന്നത് ഡോ. വിപിനായിരുന്നു. മെഡിസിന്‍ ഡോക്ടറായ അനൂപ് ആശുപത്രി ജീവനക്കാരനുമായി ഒരു രോഗിയുടെ രക്തം എടുത്ത കാര്യം സംസാരിച്ചു കൊ ണ്ടു നില്‍ക്കുമ്പോഴായിരുന്നു സനൂപ് കൊടുവാളുമായി അവിടെയെത്തിയതും വെട്ടിയ തുമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Signature-ad

ബാഗിലായിരുന്നു ഇയാള്‍ കൊടുവാള്‍ കൊണ്ടുവന്നത്. എന്റെ മോളെ കൊന്നവനല്ലെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു വെട്ടിയത്. ചുറ്റും നിന്നവര്‍ തടഞ്ഞെങ്കിലും ഈ സമയത്ത് ഡോക്ട റുടെ തലയില്‍ വെട്ടേറ്റിരുന്നു. ആള്‍ക്കാര്‍ സനൂപിനെ കടന്നുപിടിച്ച് മുറിയ്ക്ക് വെളിയിലേക്ക് കൊണ്ടുവരുമ്പോഴും ഇവര്‍കാരണമാണ് മകള്‍ മരിച്ചതെന്ന് പുലമ്പിക്കൊ ണ്ടിരുന്നു. അക്രമം തടഞ്ഞ് മറ്റു ചിലര്‍ക്കും ചെറിയ പരിക്കുണ്ട്. എല്ലാവരും ചേര്‍ന്ന് തടഞ്ഞത് കൊണ്ടാണ് അല്ലെ ങ്കില്‍ ഡോക്ടര്‍ക്ക് സാരമായി തന്നെ പരിക്കേല്‍ക്കുമായിരുന്നു എന്നും പറയപ്പെടുന്നു. അടു ത്തു ള്ളവര്‍ തടയാന്‍ ശ്രമിച്ചതിനാലാണ് വളരെ ആഴത്തില്‍ വെട്ടു കൊള്ളാതിരുന്നത്.

ഉടന്‍ തന്നെ അവിടെയെത്തിയ താമരശ്ശേരി പോലീസ് സനൂപിനെ കസ്റ്റഡിയില്‍ എടുക്കുക യും കൊടുവാള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്ത കര്‍ക്കെതി രേയുള്ള അക്രമ ത്തിനെതിരേയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 14 നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് കോഴിക്കോ ട് മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. ആദ്യം താമരശ്ശേരി താലൂക്ക് ആശുപ ത്രി യില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജി ലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള കാലതാമസ വും രോഗം കണ്ടെത്താന്‍ വൈകിയതുമാണ് മകള്‍ മരണപ്പെടാന്‍ കാരണമായതെന്നാണ് ഇയാള്‍ വിശ്വസി ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: