Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ചൈനീസ് ആയുധങ്ങള്‍ ഇന്ത്യക്കെതിരേ മികച്ചു നിന്നു; ഏഴു യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പാകിസ്താന്‍; ചൈനീസ് മിസൈലുകള്‍ അടക്കം തകര്‍ത്തിട്ടും അവകാശ വാദവുമായി പാക് ലഫ്റ്റനന്റ് ജനറല്‍

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ വീണ്ടും അവകാശവാദവുമായി പാക്കിസ്ഥാൻ ചൈനീസ് നിർമ്മിത ആയുധങ്ങൾ മികച്ച പ്രകടനം നടത്തിയതായി ഐ.എസ്.പി.ആർ. ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അവകാശ വാദം. യുദ്ധത്തിൽ ചൈനയുടെ പി.എൽ.-15 മിസൈലുകൾ ഇന്ത്യ തകർത്തിരുന്നു. ഇതിനിടെയാണ് അഹമ്മദ് ഷെരീഫ് ചൗധരിയുടെ അവകാശവാദങ്ങൾ.

പാക്കിസ്ഥാൻ എല്ലാതരം സാങ്കേതികവിദ്യകൾക്കും തയ്യാറാണ്. മേയിലെ സംഘർഷത്തിൽ ചൈനീസ് ഉപകരണങ്ങൾ അസാധാരണ പ്രകടനം നടത്തിയെന്നുമാണ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്. പാക്കിസ്ഥാനിലെ നിർണായക പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാനാണ് വെടിനിർത്തൽ ആവശ്യവുമായി രം​ഗത്തെത്തിയത്. എന്നാൽ രാജ്യാന്തര തലത്തിൽ പലതവണയായി പാക്കിസ്ഥാൻ വിജയം അവകാശപ്പെടുന്നത് തുടരുകയാണ്.

Signature-ad

പിഎൽ-15 മിസൈൽ, എച്ച്ക്യു-9പി എയർമിസൈൽ, ജെഎഫ്-17, ജെ-10 യുദ്ധവിമാനങ്ങളടക്കമുള്ള ചൈനീസ് നിർമ്മിത ആയുധങ്ങൾ ആദ്യമായി ഉപയോ​ഗിച്ചത് ഇന്ത്യ-പാക്ക് സംഘർഷ സമയത്താണ്. എന്നാൽ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ ഉൾകൊള്ളുന്ന വ്യോമ പ്രതിരോധം സംവിധാനം ചൈനീസ് നിർമ്മിത യുദ്ധോപകരണങ്ങളെ നിഷ്പ്രഭമാക്കിയിരുന്നു. ബ്രഹ്മോസ് മിസൈലും ആകാശ് വ്യോമപ്രതിരോധ സംവിധാനവുമായിരുന്നു ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ നീക്കങ്ങളുടെ കടിഞ്ഞാൺ.

ഇന്ത്യയുടെ ഏഴു യുദ്ധവിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടു എന്നാണ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയുടെ അവകാശവാദം. അഹമ്മദ് ഷെരീഫ് ചൗധരിയുടെ അവകാശത്തിൽ വെടിവച്ചിട്ട യുദ്ധവിമാനങ്ങളുടെ എണ്ണവും ഉയർന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാന് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് കഴിഞ്ഞയാഴ്ച ഐ.എ.എഫ് മേധാവി എ.പി. സിംഗ് വ്യക്തമാക്കിയിരുന്നു. യു.എസ് നിർമ്മിത എഫ്-16 വിമാനങ്ങളും ചൈനീസ് ജെഎഫ്-17 വിമാനങ്ങളും ഉൾപ്പെടെ 8 മുതൽ 10 വരെ പാക്ക് യുദ്ധവിമാനങ്ങൾ ഇന്ത്യ നശിപ്പിച്ചിരുന്നതായി ഐ.എ.എഫ്. മേധാവി വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ നിരീക്ഷണ വിമാനം ഇന്ത്യ ആകാശത്ത് വെച്ച് തകർത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

chinese-weapons-makes-good-performance-pakistan-make-new-claims-on-operation-sindoor

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: