ഒരാളുമായി പ്രണയം കണ്ടെത്താന്‍ നിങ്ങള്‍ എന്തെല്ലാം ചെയ്യും ? 42 കാരി ലിസ കറ്റലാനോയ്ക്ക് ഡേറ്റിംഗ് ആപ്പുകളൊന്നും പോര ; വഴി നീളെ പരസ്യബോര്‍ഡുകള്‍ വെച്ചു ; വന്നത് 1800 അപേക്ഷകള്‍

പുതിയ പ്രണയവും പങ്കാളിയെയും കണ്ടെത്താന്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉള്‍പ്പെടെ ആധുനികലോകത്ത് അനേകം മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള 42 വയസ്സുകാരിയായ ലിസ കറ്റലാനോ ഇതിലൊന്നും തൃപ്തയല്ല. തന്നില്‍ ഒരു ആകര്‍ഷണം കണ്ടെത്താന്‍ കക്ഷി സ്വീകരിച്ചമാര്‍ഗ്ഗം അല്‍പ്പം കൂടി വ്യത്യസ്തമായി. പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു.
നിരവധി ഡേറ്റിംഗ് ആപ്പുകളില്‍ കാലങ്ങളോളം തിരഞ്ഞിട്ടും തനിക്ക് ചേര്‍ന്ന ആളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലിസ ഇത്തരത്തില്‍ ഒരു വേറിട്ട വഴി തേടിയിരിക്കുന്നത്. തന്റെ പുതിയ വെബ്‌സൈറ്റിന്റെ വിവരം നല്‍കുന്ന ഏകദേശം പന്ത്രണ്ടോളം പരസ്യബോര്‍ഡുകളാണ് സ്ഥാപിച്ചത്. തന്നെ ഡേറ്റ് ചെയ്യാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷന്മാരില്‍ നിന്നുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സൈറ്റില്‍, ലിസ തന്റെ ജീവിതത്തെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രതീക്ഷകളും വ്യക്തമാക്കിയിട്ടുണ്ട്.
തമാശയായി തുടങ്ങിയ പരീക്ഷണം പക്ഷേ വമ്പന്‍ പ്രചരണമായി മാറി. പരസ്യബോര്‍ഡില്‍ ലിസയുടെ ഒരു ചിത്രവും കട്ടിയുള്ള മഞ്ഞ അക്ഷരങ്ങളില്‍ സൈറ്റിന്റെ ലിങ്കും കാണാം. വെബ്‌സൈറ്റില്‍ വിശദമായ ഒരു അപേക്ഷാ ഫോം ഉണ്ട്, അതില്‍ ഭാവി പങ്കാളികള്‍ അവരുടെ വിദ്യാഭ്യാസം, കരിയര്‍, ഹോബികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൂരിപ്പിക്കണം.
തന്റെ ആവശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്ഥിരതയുള്ള, ഏകപത്‌നീ ബന്ധത്തില്‍ താല്‍പ്പര്യമുള്ള ഒരാളെയാണ് തെരയുന്നത്. ഇതിനൊപ്പം ഒരു കുടുംബം തുടങ്ങാന്‍ ആഗ്രഹിക്കുന്നയാള്‍, ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നയാള്‍ എന്നിങ്ങനെയുള്ള ആളെയാണ് വേണ്ടത്. പ്രായം 35 -നും 45 -നും ഇടയില്‍. മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളില്‍ തന്റെ കാഴ്ചപ്പാടിനോട് യോജിക്കുന്ന കാഴചപ്പാടാണ് വേണ്ടത്. സമാനമായ ആരോഗ്യ മുന്‍ഗണനകളുള്ള ഒരാളെയാണ് ലിസ കറ്റലാനോ തേടുന്നത്.
അതേസമയം ലിസയില്‍ താല്‍പ്പര്യമുള്ള അപേക്ഷ അയച്ചവരില്‍ 19 വയസ്സുള്ളവര്‍ മുതല്‍ 78 വയസ്സുള്ളവര്‍ വരെയുണ്ട്. 2023 -ല്‍ ഗുരുതരമായ അസുഖത്തെ തുടര്‍ന്നാണ് ലിസയ്ക്ക് ഭാവിവരനെ നഷ്ടപ്പെട്ടത്. ആ ബന്ധത്തിന് ശേഷം വീണ്ടും ഡേറ്റിംഗ് ചെയ്യുന്നത് വിചിത്രമായി തോന്നി എന്നും അവര്‍ പറഞ്ഞു. ഡേറ്റിംഗ് ആപ്പുകള്‍ ഫലപ്രദമാകാമെങ്കിലും, തനിക്ക് വ്യക്തിപരമായി താന്‍ ആഗ്രഹിച്ച ഫലം ലഭിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. സെപ്റ്റംബര്‍ 2-ന് ആരംഭിച്ച പ്രചരണത്തില്‍ ഇതുവരെ 1,800 അപേക്ഷകള്‍ ലഭിച്ചു.






