Breaking NewsLead NewsWorld

നൊബേല്‍ അസംബ്ലി പുരസ്‌കാര പ്രഖ്യാപനം നടത്തി ; മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സാകാഗുച്ചി എന്നിവര്‍ക്ക് വൈദ്യശാസ്ത്രത്തില്‍ നോബല്‍

ന്യൂഡല്‍ഹി: മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സാകാഗുച്ചി എന്നിവര്‍ 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേല്‍.

മറ്റു മേഖലകളിലെ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഒക്ടോബര്‍ 7 ന് ഫിസിക്‌സ്, ഒക്ടോബര്‍ 8 ന് കെമിസ്ട്രി, 9 ന് സാഹിത്യം, 10 ന് സമാധാനം, 13 ന് സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകള്‍ പ്രഖ്യാപിക്കും.

Signature-ad

മേരി ഇ ബ്രണ്‍കോവ് സിയാറ്റിലിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്‌ഡെല്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്‌സ് സ്ഥാപകനും ഷിമോണ്‍ സാകാഗുച്ചി ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെ ഗവേഷകനുമാണ്.

വാലന്‍ബെര്‍ഗ്സലേനിലുള്ള കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രഖ്യാപനം നടന്നത്. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടിയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് ലഭിക്കുക. നൊബേല്‍ അസംബ്ലിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

Back to top button
error: