മൂന്ന് മാസം മുമ്പത്തെ അമിത്ഷായുടെ കേരളാസന്ദര്‍ശനം ; സുരക്ഷാജോലിക്കായി വിമാനത്താവളത്തില്‍ എത്തിയത് മദ്യപിച്ച് ; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കേരളാ സന്ദര്‍ശനത്തിനിടെ കൊച്ചി വിമനത്താവളത്തില്‍ അമിത് ഷായുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സുരേഷ് എന്ന ഉദ്യോഗസ്ഥനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കേരളസന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. കേരളാ സന്ദര്‍ശനത്തിനിടെ കൊച്ചി വിമനത്താവളത്തില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചുമതലയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സംഭവ ത്തില്‍ ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎപി അസിസ്റ്റന്റ് കമാന്റന്റാണ് സുരേഷ്. അമിത്ഷായുടെ വിമാനത്താവളത്തിലെ സുരക്ഷയ്ക്കായിട്ടാണ് നിയോഗിക്കപ്പെട്ടിരുന്നത്. അസ്വാഭിവികത തോന്നിയ മറ്റ് ഉദ്യോഗസ്ഥര്‍ ചുമതലയില്‍ നിന്നും മാറ്റി മെഡിക്കല്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് മദ്യപിച്ചതായി തെളിഞ്ഞത്.






