ഓസ്‌ട്രേലിയയ്്ക്കുള്ള ഇന്ത്യന്‍ ഏകദിനടീമിനെ ശുഭ്മാന്‍ഗില്‍ നയിക്കും ; രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും തിരികെയെത്തി ; മലയാളിതാരം സഞ്ജു സാംസണ് ടീമില്‍ എത്താനായില്ല

ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്ലിന്റെ നായകസ്ഥാനത്തിന് കീഴില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ ഉപനായകനായി തെരഞ്ഞെ ടുക്കപ്പെട്ട ടീമിലേക്ക് രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും തിരികെയെത്തി യതാണ് പ്രത്യേകത. അതേസമയം മലയാളിതാരം സഞ്ജു സാംസണ് ടീമില്‍ എത്താനായില്ല.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. അതേസമയം യശസ്വി ജയ്സ്വാള്‍ ടീമില്‍ തിരിച്ചെത്തി. ഇതേ എതിരാളികള്‍ ക്കെതിരായ ടി20ഐ പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍, ഗില്‍ ഉപനായകനു മാണ്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഇല്ലാത്തതിനാല്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ടി20ഐ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിച്ചതോടെ രോഹിത് ശര്‍മ്മയ്ക്ക് നേതൃപരമായ റോളുമുണ്ടാകില്ല. രോഹിത്തിന്റെയും വിരാടിന്റെയും തിരഞ്ഞെടുപ്പ് ഇനിമുതല്‍ പൂര്‍ണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. 2027 ഏകദിന ലോകകപ്പിനെ സംബന്ധിച്ച് രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ഈ തീരുമാനം നിര്‍ണ്ണായകമാകും.
ടെസ്റ്റില്‍ നിന്നും ടി20ഐയില്‍ നിന്നും രോഹിത്തും കോഹ്ലിയും വിരമിച്ചതിനാല്‍, വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ ഏകദിന പരമ്പര ഇരുവരുടെയും ഏഴ് മാസത്തിലധികമുള്ള ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരമായിരിക്കും. ഓസ്ട്രേലിയയില്‍ നടക്കുന്ന മൂന്ന് ഏകദിനങ്ങള്‍ക്ക് ശേഷം, അടുത്തതായി നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയും നാട്ടില്‍ നടക്കുന്ന മൂന്ന് ഏകദിന പരമ്പരകളിലാണ് ഇവര്‍ക്ക് കളിക്കാന്‍ അവസരമുള്ളത്.
ഇന്ത്യന്‍ടീം: ശുഭ്മാന്‍ഗില്‍, കെ.എല്‍.രാഹുല്‍, കുല്‍ദീപ് യാദവ്, രോഹിത്ശര്‍മ്മ, ധ്രുവ് ജൂറല്‍, അര്‍ഷദീപ് സിംഗ്, യശ്വസ്വീ ജെയ്‌സ്വാള്‍, നിതീഷ്‌കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വിരാട്‌കോഹ്ലി, അക്‌സര്‍ പട്ടേല്‍, മൊഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ. ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ 19, 23, 25 തീയതികളില്‍ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കും. അതിനുശേഷം ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 8 വരെ അഞ്ച് ടി20ഐ മത്സരങ്ങളും നടക്കും.






