Breaking NewsIndiaLead News

ബിജെപിയുമായി ഒരു കാലത്തും സഖ്യമുണ്ടാക്കാനില്ലെന്ന് വിജയ് ; ഡിഎംകെയ്ക്ക് വോട്ടുചെയ്താല്‍ അത് കിട്ടുക ബിജെപിയ്ക്ക് ; ശനിയാഴ്ച മാത്രം ഇറങ്ങുന്ന നേതാവെന്ന് ഉദയനിധിയുടെ പരിഹാസം

ചെന്നൈ: ബിജെപിയുമായി ഒരിക്കലും ടിവികെ സഖ്യം ഉണ്ടാക്കാനില്ലെന്നും ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും നടനും ടിവികെ നേതാവുമായ വിജയ്. ഡിഎംകെയ്ക്ക് വോട്ട് ചെയ്താല്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തതിന് സമാനമാണെന്നും 2026-ലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും വിജയ് പറഞ്ഞു.

ബിജെപി തമിഴ്നാടിന് എന്തുചെയ്‌തെന്ന് വിജയ് ചോദിച്ചു. നീറ്റ് ഒഴിവാക്കിയോ? തമിഴ്നാടിന് അര്‍ഹമായ ഫണ്ടുകള്‍ തരുന്നുണ്ടോയെന്നും വിജയ് ചോദിച്ചു. ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. നാമക്കലില്‍ നടന്ന പര്യടനത്തിനിടെയായിരുന്നു വിജയ്യുടെ പരാമര്‍ശം.

Signature-ad

കഴിഞ്ഞയാഴ്ച വിജയ് യെ ലക്ഷ്യമിട്ട് വലിയ വിമര്‍ശനം ഡിഎംകെ യുടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയിരുന്നു. താന്‍ ആഴ്ച്ചയില്‍ ഒരുദിവസം മാത്രം രാഷ്ട്രീയ പ്രവ ര്‍ത്തനം നടത്തുന്നയാളല്ലെന്നും മിക്ക ദിവസങ്ങളിലും ജനങ്ങള്‍ക്കൊപ്പ മായിരിക്കു മെന്നും ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

വിജയ് ശനിയാഴ്ച മാത്രം നടത്തുന്ന ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനി ധിയുടെ പരാമര്‍ശം. പല ജില്ലകളിലും പോകുമ്പോള്‍ അവിടെ നിവേദനങ്ങളുമായി ആളുകള്‍ നില്‍ക്കുന്നുണ്ടാകും. യുവജനവിഭാഗം നേതാവായിരുന്നപ്പോള്‍ കുറച്ച് നിവേദന ങ്ങള്‍ ലഭിച്ചി രുന്നു. എംഎല്‍എ ആയപ്പോള്‍ അത് അധികമായി. മന്ത്രിയായപ്പോള്‍ നിവേദ നങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചു.

ഉപമുഖ്യമന്ത്രി ആയപ്പോള്‍ ലഭിക്കുന്ന നിവേദനങ്ങള്‍ വയ്ക്കാന്‍ വണ്ടിയില്‍ സ്ഥലമില്ലാത്ത അവസ്ഥയായി. എങ്കിലും ഞാന്‍ വണ്ടിനിര്‍ത്തി എന്നെക്കാണാന്‍ വരുന്ന അമ്മപെങ്ങന്മാരോട് സംസാരിക്കുമെന്നും ഉദയനിധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: