‘ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു; സമാധാനം ആവശ്യപ്പെടുകയല്ലാതെ ഇന്ത്യക്കു മാര്‍ഗമില്ലായിരുന്നു’; സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ നുണക്കഥകള്‍ കുത്തിനിറച്ച് പാകിസ്താന്‍; 1965ലെ യുദ്ധത്തിലും ഇന്ത്യയെ തോല്‍പിച്ചെന്നും വാദം; പരിഹസിച്ച് ലോകം

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നാലു ദിവസത്തെ യുദ്ധത്തില്‍ വന്‍ തിരിച്ചടി ലഭിച്ചിട്ടും പാകിസ്താന്‍ നുണക്കഥകളുമായി രംഗത്ത്. രാജ്യത്തിന്റെ മുഖം രക്ഷിക്കാനും ഭാവി തലമുറയ്ക്കും വേണ്ടിയുള്ള ആഖ്യാനം ചമയ്ക്കുന്ന തിരക്കിലാണ് പാകിസ്താന്‍. അതിനായി ഒരു ‘ട്രക്ക് നിറയെ’ നുണക്കഥകളുമായാണ് രംഗത്തുവന്നിരിക്കുന്നത്.
ഗംഭീരമായ തോല്‍വിയെ പൊള്ളുന്ന യക്ഷിക്കഥയാക്കി പാഠപുസ്തകങ്ങളില്‍ മാറ്റിയെഴുതുന്ന തിരക്കിലാണ് പാക് ഭരണകൂടം. അതിലൊന്ന് 1965ലെ യുദ്ധത്തില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു എന്നതാണ്. ഇക്കുറി അല്‍പം കടന്ന കൈയായി പുതിയ തീവ്രതയിലാണ് കഥപറച്ചിലെന്നു മാത്രം. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനൊപ്പം എപ്പോഴും തങ്ങള്‍ ഇരയാക്കപ്പെടുന്നെന്നും അവര്‍ പറയുന്നു. പാക് വിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടുപിടിച്ചാണ് അവര്‍ സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ ഇത്തരം അപസര്‍പ്പക കഥകള്‍ നിറയ്ക്കുന്നത്.
എക്കാലത്തും ഇന്ത്യയാണ് ആക്രമണകാരിയെന്നാണ് സ്‌കൂള്‍ പാഠപുസ്തകത്തിലെ കുറിപ്പുകളിലൊന്ന്. അതില്‍ പറയുന്നത് ഇങ്ങനെ- ‘ 2025 മേയ് ആറിന് ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മാരകമായ ആക്രമണത്തില്‍ പാകിസ്താനു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. അവിടെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആരോപണങ്ങളെല്ലാം പാകിസ്താന്‍ നിഷേധിച്ചു. എന്നിട്ടും മേയ് ഏഴിന് ഇന്ത്യ പാകിസ്താനെതിരേ സൈനിക ആക്രമണം നടത്തി’.
യഥാര്‍ഥത്തില്‍ പാക് പിന്തുണയുള്ള തീവ്രവാദികള്‍ പഹല്‍ഗാമില്‍ ആക്രമണം നടത്തിയതോടെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്.
പാകിസ്താനിലെയും പിഒകെയിലെയും ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയടക്കം ഒമ്പതു ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ കൃത്യമായ ആക്രമണം നടത്തി. ഇതേക്കുറിച്ച് ഇസ്ലാമാബാദിന് ഒരു വിവരവുമുണ്ടായിരുന്നില്ല. കൃത്യമായ ആക്രമണങ്ങളില്‍ പാകിസ്താനിലെ സൈനിക, സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കിയിരുന്നു. ഇസ്ലാമാബാദിന്റെ നുണകള്‍ തകര്‍ത്തെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
എന്നാല്‍, ‘ഇന്ത്യന്‍ ആക്രമണത്തെ പാക് സായുധസേന ധൈര്യത്തോടെയും പ്രഫഷണലിസത്തോടെയും നേരിട്ടെന്നും ‘ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ’ ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ മാത്രമേ ലക്ഷ്യമിട്ടുള്ളൂ’ എന്നും അവര്‍ പാഠപുസ്തകത്തില്‍ അവകാശപ്പെടുന്നു.
പാകിസ്താന്‍ തിരിച്ച് ആക്രമിച്ചാല്‍ മാത്രമേ പോരാട്ടം രൂക്ഷമാകൂ എന്നാണ് ഇസ്ലാമാബാദിന് ഇന്ത്യ നല്‍കിയ മുന്നറിയിപ്പ്. അമൃത്സര്‍, ശ്രീനഗര്‍, ജമ്മു, മറ്റ് 26 നഗരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളിലെ സിവിലിയന്‍ പ്രദേശങ്ങളില്‍ ഇസ്ലാമാബാദ് ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടു. മറുപടിയായി, ഇന്ത്യ ലാഹോറിലെ പാകിസ്ഥാന്റെ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനം തുടച്ചുനീക്കുകയും സിയാല്‍കോട്ടും ഇസ്ലാമാബാദും ആക്രമിക്കുകയും ചെയ്തു.
ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി മെയ് 10 ന് ഇസ്ലാമാബാദ് ഓപ്പറേഷന്‍ ബനിയന്‍-ഉം-മര്‍സൂസ് ആരംഭിച്ചതിനാല്‍, മൂന്നാമത്തെ അവകാശവാദവും അസത്യം നിറഞ്ഞതാണ്. ‘ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ 26 തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ പാകിസ്ഥാന്‍ വ്യോമസേന ലക്ഷ്യം വച്ചു, അതിന്റെ നിരവധി പ്രധാന സ്ഥാപനങ്ങള്‍ നശിപ്പിച്ചു’- പാഠ പുസ്തകത്തില്‍ പറയുന്നു.
പാകിസ്ഥാനിലെ മുരീദ്, നൂര്‍ ഖാന്‍, റഫീഖി, സര്‍ഗോധ, ചക്ലാല, റഹിം യാര്‍ ഖാന്‍ എന്നീ വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി എന്നതാണ് യാഥാര്‍ഥ്യം. പാകിസ്താന്‍ സൈന്യത്തിന്റെ ഹൃദയവും ആത്മാവുമായ റാവല്‍പിണ്ടിയെയും ആക്രമണം ബാധിച്ചു.
ഈ വ്യോമതാവളങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ നിഷേധിക്കാനാവാത്ത തെളിവുകള്‍ കാണിച്ചുകൊണ്ട് മാത്രമല്ല, ആദംപൂര്‍ വ്യോമതാവളത്തിലെ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്ത മിഗ് -29 ജെറ്റിന്റെയും എസ് -400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വഴിയും ഇന്ത്യ പാകിസ്താന്റെ അവകാശവാദങ്ങള്‍ പൊളിച്ചു.
പക്ഷേ, ഏറ്റവും വലിയ നുണ ‘സമാധാനം ആവശ്യപ്പെടുകയല്ലാതെ ഇന്ത്യക്കു മറ്റു മാര്‍ഗ’മില്ലെന്നതാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന മാനിച്ചാണ് പാകിസ്താന്‍ വെടിനിര്‍ത്തലിനു സമ്മതിച്ചതെന്നും പാഠപുസ്തകത്തില്‍ പറയുന്നു.
യഥാര്‍ഥത്തില്‍, മേയ് പത്തിനു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നരേന്ദ്ര മോദിയെ വിളിച്ചെങ്കിലും പാകിസ്താന്‍ നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ രൂക്ഷമായി ആക്രമിക്കുമെന്നും തറപ്പിച്ചു പറയുകയാണുണ്ടായത്. സംഘര്‍ഷം അവസാനിപ്പിച്ചതിന് അമേരിക്കയോട് പാകസ്താനാണ് നന്ദി പറഞ്ഞത്. ചര്‍ച്ചകളില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് ഇന്ത്യ ചെയ്തത്.
പാകിസ്താന്റെ മികച്ച പ്രതിരോധനത്തിനു ചുക്കാന്‍ പിടിച്ചയാളെന്ന നിലയിലാണ് അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തിയതെന്നും പാഠപുസത്കത്തില്‍ പറയുന്നു. യഥാര്‍ഥത്തില്‍ പാകിസ്താന്റെ പരാജയം മറച്ചുവയ്ക്കാനുള്ള നീക്കം മാത്രയായിരുന്നു ഇതെന്നതാണ് വസ്തുത.
fter Pakistan was left to pick up the pieces following the 4-day conflict against India, it desired to alter the narrative to save face and for its future generations. It did so by deploying the only real weapons in its arsenal — a truckload of lies. It rewrote its textbooks to turn a crushing defeat into a blowing fairytale, which isn’t surprising as Islamabad also believes that they won the 1965 war against India. This time, however, Islamabad took this art of lying to a whole new extreme. Pakistan blamed India and pretended to be the eternal “victim”. The only thing it is a victim of is its own delusions and self-invented fantasies.






