ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; പിന്നാലെ ഡ്രൈവര്‍ ആസിഡ് കുടിച്ചു മരിച്ചു, സംഭവം കാസര്‍കോട്ട്

കാസര്‍കോട്: കാര്‍ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ബേത്തൂര്‍പാറയില്‍ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ബേത്തൂര്‍ പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായിരുന്നു പരുക്കേറ്റത്.
അപകടം നടന്ന ഉടന്‍ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാര്‍ അനീഷിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും. പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും മരിച്ചു. ഭാര്യ : വീണ, മക്കള്‍: നീരജ്, ആരവ്. പരേതനായ കെ.ശേഖരന്‍ നായരുടെയും കമലാക്ഷിയുടെയും മകനാണ്.






