Breaking NewsCrimeLead NewsNEWSNewsthen Special

ചങ്ങലയില്‍ ബന്ധിച്ച് റബര്‍ മരത്തില്‍ പൂട്ടിയിട്ട നിലയില്‍ അജ്ഞാത മൃതദേഹം; മുഖത്തുള്‍പ്പെടെ പൊള്ളലേറ്റ നിലയില്‍, രണ്ടാഴ്ച പഴക്കം; സമീപം കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും

കൊല്ലം: കയ്യും കാലും ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച് റബര്‍ മരത്തില്‍ പൂട്ടിയ നിലയില്‍ രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാതന്റെ മൃതദേഹം പുനലൂര്‍ മുക്കടവില്‍ കുന്നിന്‍ പ്രദേശത്തെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ കാണപ്പെട്ടു. പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ മുക്കടവ് പാലത്തില്‍ നിന്നും 600 മീറ്ററോളം അകലെ കുന്നിന്‍ പ്രദേശത്താണ് മൃതദേഹം കണ്ടത് പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വന്മള വാര്‍ഡിന്റെ ഭാഗമാണ് ഇവിടം ഇന്നലെ ഉച്ചതിരിഞ്ഞ് കാന്താരി ശേഖരിക്കാന്‍ തോട്ടത്തില്‍ എത്തിയ സ്ഥലവാസികളാണ് മൃതദേഹം കണ്ടത്.

സമീപത്തുനിന്നും കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ റബര്‍ മരങ്ങള്‍ ടാപ്പിങ് നടത്തിയിരുന്നില്ല. ഈ ഭാഗത്ത് പരക്കെ കാട് പടര്‍ന്ന് കിടക്കുകയുമായിരുന്നു. അതിനാല്‍ അല്‍പം ദൂരെ നിന്നാല്‍ മൃതദേഹം കാണാനാകാത്ത സ്ഥിതിയിലായിരുന്നു. മുഖവും ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്തവിധം ജീര്‍ണിച്ച നിലയിലാണ്. മുഖം അടക്കം പല ഭാഗങ്ങളിലും പൊള്ളലേറ്റതായി കണ്ടതായും പൊലീസ് പറഞ്ഞു. കഴുത്തില്‍ സ്വര്‍ണമെന്നു കരുതുന്ന മാലയും ഉണ്ടായിരുന്നു.

Signature-ad

പുനലൂര്‍ ഫയര്‍ ഫോഴ്‌സ് എത്തിയാണ് റബര്‍ മരത്തില്‍ നിന്നു ചങ്ങല മുറിച്ച് നീക്കിയത്. കൂറ്റന്‍ ചങ്ങലയാണ് കൈകാലുകള്‍ ബന്ധിച്ച് റബര്‍ മരത്തില്‍ പൂട്ടിയിടുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. പൊലീസ് നായ മൃതദേഹത്തിന് സമീപത്തുനിന്നും 150 മീറ്ററോളം ദൂരം വരെ പോയി. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഡിഎന്‍എ പരിശോധനയ്ക്കായി കൂടുതല്‍ സാംപിളുകളും ശേഖരിക്കും. ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Back to top button
error: