Breaking NewsKeralaLead NewsNewsthen Special

‘വാവര്ചരിത്ര’ ത്തിന് അയ്യപ്പനുമായി പുലബന്ധം പോലുമില്ല ; മുസ്‌ളീം തീവ്രവാദി അയ്യപ്പനെ ആക്രമിക്കാന്‍ വന്നയാള്‍ ; ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിയുടെ വിദ്വേഷപ്രകടനം

പത്തനംതിട്ട: ദേവസ്വംബോര്‍ഡിന്റെ അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി. വാവര്‍ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ മഹര്‍ഷിയുടെ പരാമര്‍ശം.

വാവര്‍ക്ക് ശബരിമലയോ അയ്യപ്പനോ ആയി പുലബന്ധം പോലുമില്ലെന്നും വാവര്‍ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണെന്നും പൂജിക്കപ്പെടേണ്ടയാളല്ലെന്നും പറഞ്ഞു. ”വാവര്‍ ചരിത്രം തെറ്റാണ്. വാപുരന്‍ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്‍ക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയടിച്ച് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയില്‍ വാപുര സ്വാമി ക്ഷേത്രം ഉയരുന്നത്.” ശാന്താനന്ദ മഹര്‍ഷി പറഞ്ഞു.

Signature-ad

”25-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമലയില്‍ വെച്ചിരിക്കുന്നത് വാവരെയാണ്. വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര്‍ മുസ്ലിം ആക്രമണ കാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാ ള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’, ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിച്ച് ബിജെപി മുന്‍ തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ രംഗത്ത് വന്നിരുന്നു. നരകത്തില്‍ പോകേണ്ടിയാളാണ് പിണറായി എന്നായി രുന്നു അണ്ണാമലൈയുടെ ആക്ഷേപം. കാമം, കോപം, ആര്‍ത്തി. ഇത് മൂന്നും വിജയനുണ്ടെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: