എസ്എപി ക്യാമ്പിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; പോലീസുകാര്‍ക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം; പോലീസ് ട്രെയിനി കടുത്ത അധിക്ഷേപം നേരിട്ടു

തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജീവനൊടുക്കിയ പൊലീസ് ട്രെയിനി ആനന്ദിന്‍റെ കുടുംബം. ആദിവാസി യുവാവായ ആനന്ദ് മേലുദ്യോഗസ്ഥരില്‍ നിന്ന് കടുത്ത അധിക്ഷേപവും മാനസികപീഡനവും നേരിട്ടതായി കുടുംബം ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നല്‍കും.
പൊലീസ് ട്രെയിനിയായിരുന്ന വിതുര കരിപ്പാലം അരവിന്ദ് ഭവനില്‍ ആനന്ദിനെ എസ് എ പി ക്യാംപിലെ ബാരക്കിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിവാസി യുവാവിന്‍റെ ആത്മഹത്യയില്‍ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉയര്‍ത്തുന്നത്. രണ്ട് ദിവസം മുമ്പ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ് ചികില്‍സയിലിരിക്കെയാണ് തൂങ്ങി മരിച്ചത്. മകന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നു.
ഹവില്‍ദാര്‍മാര്‍ ആനന്ദിനോട് മോശമായി പെരുമാറിയെന്ന് ക്യാംപിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. പരിശീലനത്തിനിടയിലുളള ശിക്ഷകളും പരിഹാസവും ആനന്ദിനെ തളര്‍ത്തിയിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
family-alleges-harassment-in-police-trainee-suicide-case






