Breaking NewsIndia

സൈനികരുടെ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ മണിപ്പൂരില്‍ അജ്ഞാതരുടെ പതിയിരുന്നുള്ള ആക്രമണം ; രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്കേറ്റു

ഇംഫാല്‍: അജ്ഞാതരായ തോക്കുധാരികള്‍ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ പതിയിരു ന്ന് നടത്തിയ ആക്രമണത്തില്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെടുക യും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ മുതിര്‍ന്ന മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച വൈകുന്നേരം വിവരം പുറത്തു വിട്ടത്. 33 അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇംഫാലില്‍ നിന്ന് ബിഷ്ണുപൂരിലേക്ക് പോകുമ്പോള്‍ വൈകുന്നേരം 5.50-ഓടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തെ ‘ക്രൂരമായ അക്രമപ്രവര്‍ത്തനം’ എന്നാണ് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല വിശേഷിപ്പിച്ചത്. രാജ്ഭവന്‍ എക്സില്‍ പങ്കുവെച്ച പ്രസ്താവനയില്‍, ഗവര്‍ണര്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാരുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. കൂടാതെ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ”ഇത്തരം ക്രൂരമായ അക്രമപ്രവര്‍ത്ത നങ്ങള്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും, മേഖലയിലെ സമാധാനവും സ്ഥിര തയും സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആവര്‍ ത്തിച്ചു,” പോസ്റ്റില്‍ പറയുന്നു.

Signature-ad

മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങും ആക്രമണത്തെ ശക്തമായി അപലപിച്ചു, ഇത് സംസ്ഥാനത്തിന് ഒരു ‘ക്രൂരമായ പ്രഹരം’ ആണെന്ന് അദ്ദേഹം പറഞ്ഞു. ”നമ്മുടെ ധീരരായ 33 അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നംബോള്‍ സബല്‍ ലെയ്കായില്‍ വെച്ച് നടന്ന ആക്രമണത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ അതീവ ദുഃഖിതനാണ്. രണ്ട് ജവാന്മാരെ നഷ്ടപ്പെട്ടതും മറ്റുള്ളവര്‍ക്ക് പരിക്കേറ്റതും നമുക്കെല്ലാവര്‍ക്കും ഒരു ക്രൂരമായ പ്രഹരമാണ്,” അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

Back to top button
error: