Breaking NewsKeralaLead NewsNEWS

അയക്കൂറയും ആവോലിയും ഇഷ്ടംപോലെ.. ഡിമാന്‍ഡ് പാതിയും കൊണ്ടുപോയത് നാടന്‍ ‘മത്തി’; ചോറിന്റെ കൂടെ മത്തിക്കറി കൂട്ടാന്‍ ഇനി പറ്റുമോ?

മലപ്പുറം: മത്സ്യപ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട വലിയ മത്തി കിട്ടാനില്ല. വളരെ അപൂര്‍വമായി മാത്രമാണ് ഇപ്പോള്‍ ബോട്ടുകാര്‍ക്ക് വലിയ മത്തി ലഭിക്കുന്നത്. എന്നാല്‍, പിടിക്കാന്‍ വിലക്കുള്ള കുഞ്ഞ് മത്തി വിപണിയില്‍ സുലഭമാണ്. ക്ഷാമം വന്നതോടെ വലിയ മത്തിയുടെ വിലയും ഉയര്‍ന്നു. കിലോയ്ക്ക് 260 രൂപയോളമാണ് ഇപ്പോള്‍ വിപണിയില്‍ മത്തിയുടെ വില.

വല്ലപ്പോഴും മാത്രം ലഭിക്കുന്നതിനാലാണ് വലിയ മത്തിക്ക് ഇത്രയും വിലവരാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍, കുഞ്ഞന്‍ മത്തി ധാരാളം ലഭിക്കുന്നുണ്ട്. തുച്ഛമായ വിലയ്ക്കാണ് ഇവ വിപണിയില്‍ വിറ്റഴിക്കുന്നത്. കിലോയ്ക്ക് 25 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. വലയില്‍ കുഞ്ഞന്‍മത്തി ധാരാളം ലഭിക്കുന്നുണ്ടെങ്കിലും കരയിലെത്തിച്ചാല്‍ അധികൃതര്‍ പിടികൂടുമെന്നതിനാല്‍ ഇവയെ പലരും കടലില്‍തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇപ്പോള്‍ കുഞ്ഞന്‍മത്തിയെ വിപണിയിലെത്തിക്കുന്നത്.

Signature-ad

പത്ത് സെന്റിമീറ്ററില്‍ കുറവ് വലുപ്പമുള്ള മത്തി പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്ന് മത്തി പിടിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു. അതേസമയം അയക്കൂറ, ആവോലി എന്നിവ ഇപ്പോള്‍ സുലഭമായി ലഭിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഇവയ്ക്കെല്ലാം വലിയ മത്തിയെക്കാള്‍ വില കുറവാണ്. 200 മുതല്‍ 280 രൂപ വരെയാണ് ആവോലിയുടെയും അയക്കൂറയുടെയും ചില്ലറ വില്‍പ്പന.

 

Back to top button
error: