Social Media
താരകപ്പൂക്കൾ ✨ കവിത

രാവിന്റെ ചുണ്ടിലെ പുഞ്ചിരിപൂക്കളെ
ആകാശ ശ്വാസത്തിൽ മിന്നി തെളിയുന്നോ?
എൻ സ്വപ്‌നങ്ങൾ പറന്നുയരുന്നു നിന്നിലായ്
നിൻ പുഞ്ചിരിയെൻ മിഴിയിൽ ജ്വാലയായ് തെളിയുന്നു
ആകാശത്താരോ വാരി വിതറിയാ വിത്തുകൾ
സ്വപ്നം വിടർത്തും താരക പൂക്കളായ്
സൂര്യനെ കണ്ടിട്ട് മേഘപാളിയിലൊളിച്ചതും
രാവിന്റെ നിശബ്ദതയിൽ മയങ്ങി ചിരിച്ചതും
നീ പറയാതെ മൊഴിയാതെ പ്രണയമായ് പെയ്തതും
നീയെൻ മിഴിയിൽ ദീപ്തമായ് നിറഞ്ഞതും
തെളിഞ്ഞതും
നീയെൻ പൂന്തോപ്പിലെ താരക റാണി
നീയെൻ കണ്ണിലെ സ്വപ്ന സഞ്ചാരിണി
ഒരു നിശീഥിനിക്കായല്ല നീ വന്ന് പിറന്നത്
ഒരായിരമാശകൾക്ക് വിളക്കേന്തുവാൻ…
നീയറിയാതെ നിനക്കൊരോ പേരിട്ടു
നീയെൻ ജീവിതാർച്ചനയ്ക്ക് താരകപ്പൂക്കളായി







