കൊലപാതകത്തിന് ഒരു ദിവസം മുന്‍പ് കൊലപാതകത്തെക്കുറിച്ച് എഴുതിയ പുസ്തകം ; അമേരിക്കയിലെ ചാര്‍ളി കിക്കിന്റെ കൊലപാതകത്തില്‍ ; ദൃശ്യം 2 സിനിമയെ വെല്ലുന്ന സംഭവങ്ങള്‍

ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു പുതിയ സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചതാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. ഇത് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
സെപ്റ്റംബര്‍ 10-ന് യൂട്ടാ വാലി സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ദൃശ്യം 2 സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അമേരിക്കയിലെ കിര്‍ക്കിന്റെ കൊലപാതകത്തിലും വന്നിരിക്കുകയാണ്. പുസ്തകത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പലരും എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു.
‘ചാര്‍ളി കിര്‍ക്കിന്റെ വെടിവെപ്പ്: യൂട്ടാ വാലി യൂണിവേഴ്സിറ്റി ആക്രമണം, അതിന്റെ അനന്തരഫലങ്ങള്‍, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം’ എന്ന പേരിലുള്ള ഈ പുസ്തകം ആമസോണില്‍ 6 ഡോളറിന് ലഭ്യമാണ്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ തീയതി സെപ്റ്റംബര്‍ 9 ആണെന്ന് സ്ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നു.
ഒരു എക്സ് ഉപയോക്താവ് താന്‍ വാങ്ങിയ പുസ്തകത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചു. ‘ഇത് ഭ്രാന്തമാണ്. ഞാന്‍ 7 ഡോളര്‍ മുടക്കിയത് നിങ്ങള്‍ക്കുവേണ്ടിയാണ്. ‘അനസ്താസ്യ ജെ കേസി’ എഴുതിയ ‘ദി ഷൂട്ടിംഗ് ഓഫ് ചാര്‍ളി കിര്‍ക്ക്’ എന്ന പുസ്തകം സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ്, അതായത് 2025 സെപ്റ്റംബര്‍ 9-ന് പ്രസിദ്ധീകരിച്ചു.
പുസ്തകത്തിന്റെ ഭൂരിഭാഗവും വെടിവെപ്പും മറ്റു കാര്യങ്ങളും യഥാര്‍ത്ഥ സംഭവങ്ങളെക്കുറിച്ചുള്ളതാണ്. പുസ്്തകത്തിലെ കിന്‍ഡില്‍ സ്ക്രീന്‍ഷോട്ടുകള്‍ യഥാര്‍ത്ഥ സംഭവവുമായി അതിശയകരമാംവിധം സാമ്യമുള്ളതാണ്. ‘വെടിവെപ്പിന് തൊട്ടുപിന്നാലെ, ചാര്‍ളി കിര്‍ക്കിനെ സമീപത്തെ ഓറമിലെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയി. ദൃക്സാക്ഷികള്‍ പറയുന്നത്, പാരാമെഡിക്കുകള്‍ വേഗത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ സ്ഥലത്തെത്തി, മുറിവില്‍ അമര്‍ത്തിപ്പിടിക്കുകയും അദ്ദേഹത്തെ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളും ജീവനക്കാരും അവിശ്വസനീയത്തോടെ നോക്കി നിന്നു,’ ഒരു സ്ക്രീന്‍ഷോട്ടില്‍ ഇങ്ങനെ വായിക്കാം.
മറ്റൊരു സ്ക്രീന്‍ഷോട്ടില്‍ ഇങ്ങനെ പറയുന്നു: ‘ചാര്‍ളി കിര്‍ക്കിന്റെ അതിജീവനവും, ആദ്യം പ്രതികരിച്ചവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും, യൂട്ടാ സമൂഹത്തിന്റെ ഐക്യവും, അതിനുശേഷം നടന്ന ദേശീയ ചര്‍ച്ചകളും തെളിയിക്കുന്നത്, ഇരുണ്ട നിമിഷങ്ങളില്‍ പോലും സമൂഹം നിരാശയെക്കാള്‍ അതിജീവനത്തെയും ഭിന്നിപ്പിനെക്കാള്‍ സംഭാഷണത്തെയും ഭയത്തെക്കാള്‍ പ്രതീക്ഷയെയും തിരഞ്ഞെടുക്കുന്നു.’ ഈ പോസ്റ്റ് വൈറലായതോടെ, പലരും കള്ളം പറയുന്നുവെന്ന് പറഞ്ഞ് അവരെ പരിഹസിച്ചു. അതിന് മറുപടിയായി അവര്‍ ബില്ലിന്റെ സ്ക്രീന്‍ഷോട്ടും പങ്കുവെച്ചു.






