Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

ഏഷ്യാ കപ്പ്: പാകിസ്താനെതിരേ സഞ്ജു ഓപ്പണിംഗിലും മൂന്നാം വിക്കറ്റിലും ഉണ്ടാകില്ല; ടീം പ്ലാന്‍ വ്യക്തമാക്കി ബാറ്റിംഗ് കോച്ച്; സഞ്ജു സന്തുഷ്ടനെന്നും സിതാംശു കൊടാക്

ദുബായ്: ഈ വര്‍ഷത്തെ ഏഷ്യ കപ്പിലെ ഏറ്റവും തീപാറും പോരാട്ടമായിരിക്കും ഞായറാഴ്ച നടക്കുന്ന ഇന്ത്യ- പാക് പോരാട്ടം. ഞായറാഴ്ചയാണ് ഇന്ത്യയുടെ കളിയെങ്കിലും മലയാളി ബാറ്റ്‌സ്‌റ്മാന്‍ സഞ്ജു സാംസണെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകളെല്ലാം പുരോഗമിക്കുന്നത്.

സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ചര്‍ച്ചാവിഷയം. പ്രതിഭകളെക്കൊണ്ടു നിറഞ്ഞ ടീമില്‍, ആരെയൊക്കെ ഏതൊക്കെ പൊസിഷനുകളില്‍ ഇറക്കുമെന്നതും ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാംശു കൊടാക്ക് ആണ് ഇക്കാര്യത്തില്‍ സൂചനകളുമായി രംഗത്തുവരുന്നത്.

Signature-ad

സഞ്ജു ഇതുവരെ അഞ്ച്, ആറ് നമ്പരുകളി ഇറങ്ങിയിട്ടില്ലെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം തയാറാണെന്നാണ് കൊടാക്ക് പറയുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് സഞ്ജു ഈ പൊസിഷനുകളില്‍ ഇറങ്ങുന്നതില്‍ സന്തുഷ്ടനാണെന്ന് അറിയിച്ചത്.

എന്നാല്‍, ടീം മാനേജ്‌മെന്റ് അവസാന ഇലവന്‍ ആരൊക്കെയാണെന്നും ഏതൊക്കെ പൊസിഷനുകളില്‍ കളിക്കുമെന്നതിലും വ്യക്തത വരുത്തിയിട്ടില്ല. അര്‍ഷ്ദീപിന്റെ സാധ്യതയെക്കുറിച്ചും കൊടാക്ക് നിലപാടു വ്യക്തമാക്കുന്നുണ്ട്. ‘പ്ലേയിംഗ് ഇലവന്‍ എന്നത് വിക്കറ്റിനെ ആസ്പദമാക്കി മാത്രമാണു തീരുമാനിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ പ്രതേ്യാകിച്ച് അജന്‍ഡയൊന്നും ഇല്ല. വ്യക്തിപരമായ ഇഷ്ടവും ഇഷ്ടക്കേടുകളും ഇതിലില്ല. 15 അംഗ ടീമിലെ എല്ലാവരും കളിക്കാന്‍ കരുത്തരാണ്. കോച്ചും ക്യാപ്റ്റനും എന്താണോ ആവശ്യപ്പെടുന്നത് അതിനനുസരിച്ചായിരിക്കും തീരുമാന’മെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പാക് മത്സരത്തിലെ പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം പ്രതീക്ഷ പങ്കിടുന്നു. ‘ഞങ്ങള്‍ ഇവിടെ കളിക്കാനെത്തിയതാണ്. ഓപ്പണിംഗ് ഒഴിച്ചു ബാക്കിയെല്ലാ കളിക്കാരും തരംപോലെ കളിക്കാന്‍ കഴിവുള്ളവരാണ്. അവര്‍ എല്ലാ വെല്ലുവിളിയും ഏറ്റെടുക്കും. ശിവം ദുബെ നാല് ഓവര്‍വരെ എറിയാന്‍ അറിയാവുന്നയാളാണ്. ഒന്നിലേറെ ഫിനിഷര്‍മാരും ടീമിലുണ്ട്. ശിവം, ഹാര്‍ദിക്, അക്‌സര്‍ എന്നിവര്‍ ഏതുതരത്തിലുള്ള ആക്രമണത്തിനും തയാറാണ്. കളി തീര്‍ക്കാന്‍ നാലു ഫിനിഷര്‍മാരുള്ളത് ടീമിനു മികച്ച സാധ്യതയാണ്’- കൊടാക്ക് പറയുന്നു.

‘വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ് എപ്പോഴും ബൗളര്‍മാരുടെ പ്രശ്‌നമാണ്. ഏതെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ അതിനും തയാറാണാണ്’- കൊടാക്ക് കൂട്ടിച്ചേര്‍ത്തു.

യുഎഇക്കെതിരായ ആധികാരികമായ ഒമ്പതു വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. മധ്യനിരയില്‍ സഞ്ജുവിന്റെ റോളിനെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. പാകിസ്താനെതിരായ പരീക്ഷണം ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു നാഴികക്കല്ലുകൂടിയാകുമെന്നണു കരുതുന്നത്.

With anticipation building for the Asia Cup 2025 clash between India and Pakistan on Sunday, Team India batter Sanju Samson has emerged as a central talking point. India’s batting coach Sitanshu Kotak, however, confirmed on Friday that while Samson has not regularly featured at No. 5 or 6, he is ready to embrace the challenge.

 

Back to top button
error: