Breaking NewsKeralaLocalpolitics

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐഎം ഏരിയാകമ്മറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തി

കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ ബ്രാഞ്ച് കമ്മറ്റിയിലേക്ക്് തരംതാഴ്ത്തി സിപിഐഎം. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് നടപടി. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു.

സുരേഷ് ഗോപി എംപിയുടെ സഹായത്താല്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന പരിപാടിയിലാണ് പ്രമീള പങ്കെടുത്തത്. തലക്കുളത്തൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ മൂന്നിനായിരുന്നു പരിപാടി. രാജ്യസഭാ എംപി സി സദാനന്ദന്‍ അടക്കമുള്ളവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നേരത്തേ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണര്‍ ആര്‍ലേക്കറുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോര് വലിയ വിവാദമായിരുന്നു.

Signature-ad

രാജ്ഭവനില്‍ നടന്ന കാര്‍ഷികദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയതിനെതിരേ കൃഷിമന്ത്രി പി. പ്രസാദ് പ്രതിഷേധിച്ചിരുന്നു. പിന്നാലെ രാജ്ഭവനില്‍ നടന്ന വിദ്യാഭ്യാസ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെയ്ക്കുകയും വിളക്ക് കൊളുത്തുകയും ചെയ്തതിന്റെ പേരില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കേരളാസര്‍വകലാശാലയിലും ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തിരുന്നു.

Back to top button
error: