എന്റെ അച്ഛന് ഏറ്റവും സ്നേഹിച്ചത് ലിസ്സിയെ, പിരിയാന്‍ കാരണം ഇത്: പ്രിയദര്ശന് വെളിപ്പെടുത്തിയപ്പോള്‍

മലയാള സിനിമയെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശന്റെയും ലിസ്സിയുടെയും വിവാഹമോചനം. ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്, 2016ലാണ് ഇരുവരും വിവാഹമോചിതരായത്. ഒരിക്കലും വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ച സംഭാവനകളെ കുറിച്ച് ഇരുവരും വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.
പക്ഷെ, തങ്ങളുടെ വിവാഹ ജീവിതവും, അത് കഴിഞ്ഞ് വിവാഹമോചനത്തിനായുള്ള നിയമയുദ്ധവും, ഒരുപോലെ ഭീകരമായിരുന്നു എന്നാണ് ലിസ്സി ലക്ഷ്മി എന്ന പേര് സ്വീകരിച്ച നടി പറഞ്ഞത്. പക്ഷെ മുന്‍പൊരു പ്രശസ്ത മലയാളം മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍, പ്രിയദര്ശന് തന്റെ മുന്‍ ഭാര്യയെ കുറിച്ച് ഏറെ മതിപ്പോടെയാണ് സംസാരിച്ചത്.
തന്റെ മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് തന്റെ അച്ഛന് ഏറെ പ്രിയപ്പെട്ടവളായിരുന്നു ലിസ്സി എന്ന് സംവിധായകന് അന്ന് വെളിപ്പെടുത്തിയിരുന്നു. ഒപ്പം, വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈഗോ പ്രശനങ്ങള്‍ വളര്‍ന്നു വലുതായതാണ്, മുന്‍ ഭാര്യയും താനും തമ്മില്‍ വേര്‍പിരിയാന്‍ കാരണമായത് എന്നും അന്ന് പ്രിയദര്ശന് വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹ ശേഷം, അച്ഛനും അമ്മയ്ക്കും ഏറ്റവും അടുപ്പം ലിസ്സിയോട് ആയിരുന്നു എന്നാണ് സംവിധായകന് പറഞ്ഞത്. പ്രത്യേകിച്ച് അച്ഛനാണ് തന്റെ മുന്‍ ഭാര്യ നാട്ടിലെത്തിയാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടി കൊണ്ടുവരാനും, പിന്നീട് ചെന്നൈയിലേക്ക് മടങ്ങുമ്പോള്‍ കൊണ്ട് വിടാനും പോകാറുണ്ടായിരുന്നത്. ലിസ്സിയെ ഒറ്റക്ക് വിടാന്‍ അച്ഛന് സമ്മതിക്കാറില്ലായിരുന്നു. പ്രിയദര്‍ശന്റെ അച്ഛന്റെയും അമ്മയുടെയും മരണങ്ങള് നടന്ന് അധികം വൈകാതെയാണ് ലിസി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ലിസ്സി അത്രയും നാള് ക്ഷമിച്ചു നിന്നത് അദ്ധേഹത്തിന്റെ അച്ഛനമ്മമാരോടുള്ള ബഹുമാനം കൊണ്ടാവണമെന്ന് അന്ന് റിപോര്‍ട്ടുകള്‍ വന്നിരുന്നു.






