നീ ഇറങ്ങിപൊയ്‌ക്കോ… മകളെ അസഭ്യം പറഞ്ഞും അധിക്ഷേപിച്ചും പിതാവ്; കുടുംബവഴക്കിന്റെ ലൈവുമായി ഏയ്ഞ്ചലിന്‍!

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മത്സരാര്‍ത്ഥിയായി എത്തി ശ്രദ്ധനേടിയ നടിയാണ് ഏയ്ഞ്ചലിന്‍ മരിയ. ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന സിനിമയിലൂടെയാണ് ഏയ്ഞ്ചലിന്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ താരം പിന്നീട് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പറഞ്ഞ ചില വാക്കുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. അഭിനേതാവ്, മോഡല്‍, ബൈക്കറും എല്ലാമായ ഏയ്ഞ്ചലിന്‍ തൃശൂര്‍ സ്വദേശിനിയാണ്. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ താരം കുറച്ച് സമയം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്നിരുന്നു. വീട്ടിലെ കുടുംബവഴക്കായിരുന്നു ലൈവിലൂടെ ഏയ്ഞ്ചലില്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം തന്റെ പ്രണയതകര്‍ച്ചയെ കുറിച്ച് നടി മനസ് തുറന്നിരുന്നു. കുറച്ച് മുമ്പ് വീട്ടില്‍ നടന്ന വഴക്കിനും കാരണം ഏയ്ഞ്ചലിന്റെ പ്രണയം തന്നെയായിരുന്നു. പിതാവും നടിയും തമ്മിലാണ് വഴക്ക് നടന്നത്.
ഒരാളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നത് തെറ്റാണോയെന്ന് ഏയ്ഞ്ചലിന്‍ പിതാവിനോട് ചോദിക്കുന്നതും ലൈവില്‍ കേള്‍ക്കാം. മകളെ അസഭ്യം പറഞ്ഞും അധിക്ഷേപിച്ചുമാണ് ലൈവില്‍ ഉടനീളം പിതാവ് സംസാരിച്ചത്. ഏയ്ഞ്ചലിന്റെ പ്രണയ തകര്‍ച്ചയും അതിനുശേഷം നടന്ന പ്രശ്‌നങ്ങളും കാരണം വലിയ ബുദ്ധിമുട്ടുകളും പലരോടും മറുപടി പറയേണ്ട അവസ്ഥയും തനിക്ക് വരുന്നുവെന്ന് പറഞ്ഞാണ് പിതാവ് ഏയ്ഞ്ചലിനോട് രോഷം തീര്‍ത്തത്. താനാണ് ബുദ്ധിമുട്ടെങ്കില്‍ വീട്ടില്‍ നിന്നും ഇറങ്ങിപൊക്കോളമെന്നാണ് ഏയ്ഞ്ചലിന്‍ മറുപടി പറഞ്ഞത്. നീ ഇറങ്ങിപൊയ്‌ക്കോ… എന്നായിരുന്നു പിതാവ് പറഞ്ഞത്. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കം പരിധി വിട്ടപ്പോള്‍ അമ്മയും സഹോദരനും ചേര്‍ന്ന് ഇരുവരേയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും ലൈവില്‍ കാണാമായിരുന്നു.
പിതാവ് അസഭ്യ ഭാഷ അമിതമായി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാം ഇന്‍സ്റ്റഗ്രാമില്‍ ലൈവായി സ്ട്രീം ചെയ്യുകയാണെന്നും ഏയ്ഞ്ചലിന്‍ പിതാവിന് മുന്നറിയിപ്പ് നല്‍കി. തന്റെ ഇന്നത്തെ അവസ്ഥയ്ക്കും നിരന്തരമായി ഗുളിക കഴിച്ച് ജീവിക്കേണ്ടി വരുന്നതിനും കാരണം തന്റെ അപ്പച്ചനും അമ്മയുമാണെന്നും ഏയ്ഞ്ചലിന്‍ ലൈവില്‍ പറയുന്നുണ്ട്.






