ഗണേശോത്സവത്തില്‍ ചാവേര്‍ ആക്രമണമെന്ന് ഭീഷണി സന്ദേശം ; 14 തീവ്രവാദികള്‍ 34 വാഹനങ്ങളില്‍ 400 കിലോ ബോംബ് വെച്ചെന്ന് സന്ദേശം ; അയച്ചയാളെ പോലീസ് കയ്യോടെ പിടികൂടി

നോയിഡ: മുംബൈയില്‍ ഗണേശോത്സവം നടക്കുന്നതിനിടെ നഗരത്തില്‍ ബോംബ് സ്ഫോ ടനങ്ങള്‍ നടത്തുമെന്ന് മുംബൈ പോലീസിന് സന്ദേശമയച്ച നോയിഡ സ്വദേശി അറസ്റ്റില്‍. അശ്വിനി എന്നയാളാണ് സന്ദേശമയച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യ ലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം രൂപീകരി ച്ചായിരുന്നു അ റസ്റ്റ്.
വ്യാഴാഴ്ച ട്രാഫിക് പോലീസിന്റെ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനിലേക്കാണ് സന്ദേശം വന്നത്. 14 തീവ്രവാദികള്‍ 400 കിലോഗ്രാം ആര്‍ഡിഎക്‌സുമായി നഗരത്തില്‍ പ്രവേശിച്ചെന്നും, അത് 34 വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഗണേശോത്സവത്തിന്റെ പ ത്താം ദിവസമായ അനന്ത് ചതുര്‍ദശിക്ക് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിനിടെ വന്ന ഈ സന്ദേശം പോലീസിനെ ആശങ്കയിലാക്കി.
ഈ ഭീഷണി സന്ദേശത്തില്‍ ‘ലഷ്‌കര്‍-ഇ-ജിഹാദി’ എന്ന സംഘടനയുടെ പേര് പരാമര്‍ശി ച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് നേരത്തെ പറഞ്ഞിരുന്നു. ട്രാഫിക് പോലീസിന് മുമ്പും ഇത്തരം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരച്ചില്‍ നടപടികള്‍ പുരോഗമി ക്കുകയാണ്. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ പോലീസിനെ അറിയിക്കണമെന്നും മുംബൈപോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രാഥമികമായി ഇതൊരു വ്യാജ ഭീഷണിയാണെന്ന് തോന്നുന്നുണ്ടെങ്കിലും, സന്ദേശത്തിന്റെ ഉറവിടം സാങ്കേതിക വിശകലനത്തിന്റെ സഹായത്തോടെ പോലീസ് അന്വേഷിക്കുകയാണ്. വിഗ്രഹ നിമജ്ജന ദിവസം റോഡുകളില്‍ വലിയ തിരക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് പരമാവധി മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ത്തുടര്‍ന്ന്, ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 351 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), ഉപവിഭാഗങ്ങളായ 2, 3, 4 എന്നിവ പ്രകാരം വര്‍ളി പോലീസ് സ്റ്റേഷനില്‍ കേസെടുത്തു.






