Breaking NewsIndiaKerala

വയനാട്ടില്‍ മെഡിക്കല്‍ കോളേജ് വരുന്നു, രാഹുല്‍ഗാന്ധിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമെന്ന് കുറിപ്പിട്ട് പ്രിയങ്കാഗാന്ധി ; ലക്ഷക്കണക്കിന് ജനങ്ങളുടെ അഭ്യര്‍ത്ഥന കേട്ടതില്‍ സന്തോഷമെന്നും കുറിപ്പില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് വരുന്നതിലൂടെ രാഹുല്‍ഗാന്ധിയുടെ പ്രയത്‌നങ്ങള്‍ ഫലം കണ്ടതായി വയനാട് എം.പി. പ്രിയങ്കാഗാന്ധി. വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ അഭ്യര്‍ത്ഥനയും രാഹുലിന്റെ നിരന്തര പ്രയത്‌നവും ഫലം കണ്ടതായി പ്രിയങ്ക ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതിനു പിന്നാലെയായിരുന്നു പോസ്റ്റ്. ” വയനാട്ടിലെ പൗരന്മാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി ഞങ്ങളെ കേട്ടതിനും നടപടി സ്വീകരിച്ചതിനും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിര്‍മ്മാണം വേഗത്തിലാക്കാനും എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനും വേണ്ട എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും ആവശ്യമുളളവരുടെ വികസനവും പുരോഗതിയുമെന്ന പൊതുലക്ഷ്യത്തിനായി നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഈ ഒരു നിമിഷത്തിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്ന എന്റെ എല്ലാ സഹോദരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍”: പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Signature-ad

വയനാട്, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭിച്ചത്. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. എന്‍എംസി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുളള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതോടെയാണ് അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കു കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Back to top button
error: