Breaking NewsKeralaLead NewsLIFENEWSNewsthen Specialpolitics

ആഗോള അയ്യപ്പസംഗമത്തിന് സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരത്തെയും നേരിട്ട് ക്ഷണിക്കും ; എതിര്‍ക്കുന്നവരെയും ഒപ്പം നിര്‍ത്താന്‍ ദേവസ്വംബോര്‍ഡ് ; വി.ഡി. സതീശന്‍ കൂടിക്കാഴ്ചയ്ക്ക് പോലും തയ്യാറായില്ല

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടവരുടേയും സാന്നിദ്ധ്യം ഉറപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ബിജെപി ശക്തമായി പരിപാടിയെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ എതിര്‍ത്ത് നില്‍ക്കുന്നവരുടെ പിന്തുണ കൂടി ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ് ദേവസ്വം പ്രസിഡന്റും മറ്റംഗങ്ങളും. സുരേഷ്‌ഗോപിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും.

എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കം. എതിര്‍ത്ത് നില്‍ക്കുന്നവരെ അടക്കമുള്ളവരെ നേരിട്ട് ക്ഷണിക്കാനാണ് ഉദ്ദേശം. പന്തളം കൊട്ടാരവുമായി ഓണത്തിന്റെ പിറ്റേന്ന് തന്നെ ചര്‍ച്ച നടത്താനും സുരേഷ്‌ഗോപിയെ ഉത്രാടത്തിന്റെ അന്നും നേരിട്ട് ക്ഷണിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും.

Signature-ad

അതേസമയം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എതിര്‍പ്പ് പരസ്യമാക്കി. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. കന്റോണ്‍മെന്റ് ഹൗസില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ എത്തിയെങ്കിലും ഇവരെ കാണാന്‍ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല. സംഘാടക സമിതിയുടെ ഉപരക്ഷാധികാരി പ്രതിപക്ഷ നേതാവാണ്. എന്നാല്‍ ഈ തീരുമാനത്തിലും വി.ഡി. സതീശന് എതിര്‍പ്പുണ്ട്. തന്റെ അനുവാദം തേടാതെയാണ് ഈ പോസ്റ്റു വെച്ചതെന്നതാണ് പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പിന് കാരണം.

Back to top button
error: