എറണാകുളത്ത് ‘ധൂം’ സിനിമാ സ്‌റ്റെലില്‍ മോഷണം നടത്തി ബാര്‍ ജീവനക്കാരന്‍ ; സിസിടിവി വരെ കറുപ്പിച്ച് നടത്തി സംഭവത്തില്‍ ചതിച്ചത്് ടീഷര്‍ട്ട് ; അഞ്ചുലക്ഷം രൂപയുമായി മോഷ്ടാവിനെ പോലീസ് കയ്യോടെ പൊക്കി

കൊച്ചി: നഗരത്തിലെ പ്രശസ്തമായ ബാറില്‍ സിനിമാ സ്‌റ്റൈലില്‍ നടത്തിയ മോഷണം അതിനേക്കാള്‍ അപസര്‍പ്പകമായി പോലീസ് പിടികൂടി. എറണാകുളം നഗരമധ്യത്തിലെ സെലിബ്രിറ്റികള്‍ അടക്കം സ്ഥിരം വന്നുപോകുന്ന വെലോസിറ്റി ബാറിലാണ് മോഷണം നടന്നത്. സിസിടിവി ക്യാമറകള്‍ വരെ കറുപ്പിച്ച് നടത്തിയ മോഷണം പക്ഷേ ഒരു ടീ ഷര്‍ട്ട് വെച്ച് പോലീസ് പൊക്കി.
പത്തുലക്ഷം രൂപ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ബാറിലെ മുന്‍ ജീവനക്കാരനായ വൈശാഖിനെ പോലീസ് പിടികൂടി. ആലപ്പുഴയിലെ വീട്ടില്‍ നിന്നും പിടികൂടിയ ഇയാളുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ബോളിവുഡില്‍ വന്‍ഹിറ്റായ ‘ധൂം’ സിനിമായിരുന്നു മോഷ്ടാക്കള്‍ക്ക് പ്രചോദനം. ബാറില്‍ എവിടെയെല്ലാമാണ് കാമറയുള്ളത് എന്ന് വൈശാഖിന് അറിയാമായിരുന്നു.
ക്യാമറയില്‍ പതിയാതെ മറ്റൊരു വശത്തുകൂടി വൈശാഖ് അകത്തുകയറി. തുടര്‍ന്ന് ദൃശ്യങ്ങള്‍ പതിയാതെയിരിക്കാന്‍ എല്ലാ സിസിടിവി കാമറകളിലും സ്‌പ്രേ പെയിന്റടിച്ചു. അതിന് ശേഷം പണവുമായി കടക്കുകയും ചെയ്തു. എന്നാല്‍ മോഷണസമയത്ത് ധരിച്ചിരുന്ന ടീ ഷര്‍ട്ട് മോഷ്ടാവിനെ ചതിക്കുകയും കൃത്യമായി കാണിച്ചുകൊടുക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊക്കി.






