Breaking NewsCrime

സംശയം കാരണം നിരന്തരം വഴക്കിട്ടിരുന്ന ഭര്‍ത്താവ് തന്റെ ഫോണില്‍ ഭാര്യ മരണമടഞ്ഞതായി വാട്സ്ആപ്പ് സ്റ്റാറ്റസിട്ടു ; മൂന്ന് ദിവസത്തിന് ശേഷം യുവതിയെ ഭാര്യാവീട്ടിലെത്തി ക്രൂരമായി കുത്തി കൊലപ്പെടുത്തി

പാറ്റ്‌ന: ഭാര്യയുടെ ചിത്രം വെച്ച് മരണാനന്തര സന്ദേശം വാട്‌സാപ്പ് സ്റ്റാറ്റസിട്ടയാള്‍ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ സോനാപൂര്‍ ടാണ്ട ഗ്രാമത്തില്‍ 35 വയസ്സുകാരനായ ഒരാളാണ് ഇത് ചെയ്തത്. വിജയ രാത്തോഡ് എന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഓഗസ്റ്റ് 28-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ തന്റെ ഭാര്യ വിദ്യാ രാത്തോഡിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. വിദ്യ ഈ സമയത്ത് തന്റെ അച്ഛന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു.

വിദ്യാ രാത്തോഡിന്റെ നെഞ്ചിലും വയറ്റിലും പുറത്തും 12 തവണ കുത്തിയെന്ന് പോലീസ് പറഞ്ഞു. കുഴഞ്ഞുവീണ വിദ്യയെ ജിന്തൂര്‍ റൂറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍ മരണം സ്ഥിരീകരിച്ചു. വിജയ് രാത്തോഡി ന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സൂചിപ്പിക്കു ന്നുവെന്ന് പോലീസ് പറഞ്ഞു. വിജയ് രാത്തോഡിന് ഭാര്യയെ സംശയമായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നു.

Signature-ad

ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു വഴക്കിന് ശേഷം വിദ്യാ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. വ്യാഴാഴ്ച ഭാര്യയെ തേടിയെത്തിയ വിജയ് ഭാര്യ അച്ഛന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോള്‍ അവിടെയെത്തി വഴക്കുണ്ടാക്കുകയും അത് വലിയ തര്‍ക്കമായി മാറിയതോടെ ഒരു മൂര്‍ച്ചയുള്ള ആയുധമെടുത്ത് വിദ്യയെ കുത്തി കൊലപ്പെടുത്തുക യുമായിരുന്നു. ദമ്പതികള്‍ക്ക് 12 വയസ്സുള്ള ഒരു മകനും ഒരു ഇളയ മകളും ഉണ്ട്. ഇരുവരും വിവാഹം കഴിച്ചിട്ട് 13-14 വര്‍ഷമായിരുന്നു. എന്നാല്‍ വിജയ് യുടെ സംശയം പലപ്പോഴും തര്‍ക്കത്തിന് കാരണമായിരുന്നു.

വിദ്യയുടെ പിതാവ് ദിഗംബര്‍ ജാദവ് ജിന്തൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, വിജയ രാത്തോഡ്, അയാളുടെ അമ്മ, അനുജന്‍ എന്നിവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ വിദ്യയെ ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും ഉപദ്രവിച്ചിരുന്നതായും പോലീസ് പറഞ്ഞു. വിജയ് മുംബൈയില്‍ ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നും എന്നാല്‍ ഏഴ് മാസം മുന്‍പ് ജോലി ഉപേക്ഷിച്ച് ജിന്തൂര്‍ താലൂക്കിലെ സ്വന്തം ഗ്രാമമായ വാധിയിലേക്ക് മടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to top button
error: