ശസ്ത്രക്രിയാ പിഴവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ കേസ് ; വിവിധ വകുപ്പുകള്‍ ചുമത്തി ഡോ. രാജീവ്കുമാറിനെതിരേ കേസെടുത്തു, നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബം

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവില്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശസ്ത്രക്രിയാ പിഴവിന് ഇരയായ സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
സുമയ്യയുടെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കുണ്ടായ ദുരനുഭവ ത്തില്‍ നഷ്ടപരിഹാരം വേണമെന്നാണ് പരാതിയില്‍ സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം. ഐപിസി 336, 338 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
സംഭവത്തില്‍ ഡി എം ഒ യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും സുമയ്യ പരാതി നല്കിയി ട്ടുണ്ട്.സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായി ട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ച സംഭവി ച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തേ വീണാജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു.
ഗൈഡ് വയര്‍ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്നങ്ങള്‍ ഇല്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്നുമായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ് സുമയ്യയുടെ സഹോദരന് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്. സാഹചര്യത്തില്‍ നഷ്ട പരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ ആരോഗ്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് പ്രധാനം.






