Breaking NewsIndiaLead NewsNEWS

‘മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതിയെ ഇല്ലാതാകും’; ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യാപരമായ മാറ്റത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ പറയുന്നതായി ഭാഗവത് അവകാശപ്പെട്ടു. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അതിനാല്‍, ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

ശരിയായ പ്രായത്തില്‍ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാകുകയും ചെയ്യുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികള്‍ അഹംഭാവത്തെ നിയന്ത്രിക്കാന്‍ പഠിക്കും. ഇത് ഭാവിയില്‍ അവരുടെ കുടുംബജീവിതത്തില്‍ അസ്വസ്ഥതകളുണ്ടാകാതിരിക്കാന്‍ സഹായിക്കും.

Back to top button
error: