Breaking NewsKerala

ലൈംഗിക ആരോപണത്തില്‍ ഒരക്ഷരം പോലും പ്രതികരിക്കാതെ ഇടതുപക്ഷ എംഎല്‍എ മുകേഷ് ; മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ തെന്നിമാറി ; തന്റെ കേസ് കോടതിയിലെന്നും മറുപടി

കൊല്ലം : മുന്‍ അദ്ധ്യക്ഷനെതിരേയുള്ള ആരോപണത്തെ ഇടതുപക്ഷത്തിന്റെ മന്ത്രിസഭയില്‍ വരെ അംഗമായിട്ടുള്ള പീഡന പരാതി ഉയര്‍ന്ന മന്ത്രിമാരെ ചൂണ്ടിയാണ് യൂത്ത്‌കോണ്‍ഗ്രസ് നേരിടുന്നത്. എന്നാല്‍ അടുത്തിടെ വന്‍ വിവാദമുണ്ടാക്കുന്ന ലൈംഗിക ആരോപണത്തില്‍ ഒരക്ഷരം പോലും പ്രതികരിക്കാതെ ഇടതുപക്ഷ എംഎല്‍എ മുകേഷ്. മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ മുകേഷ് മിണ്ടാന്‍ കൂട്ടാക്കിയില്ല.

തനിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് പ്രതികരിക്കാത്തെതന്നും കോണ്‍ഗ്രസ് പ്രതിരോധത്തിന് പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുകേഷ് പറഞ്ഞു. തന്റെ രാജി ആവശ്യപ്പെടാത്തതില്‍ താന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനല്ലെന്നും ഇക്കാര്യം പ്രസ്ഥാനം കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നുമുള്ള നിലപാടിലാണ് മുകേഷ്. മറ്റ് ചോദ്യങ്ങളില്‍ നിന്നും മുകേഷ് ഒഴിഞ്ഞുമാറി.

Signature-ad

വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഇടത് പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തത് മുകേഷ് എംഎല്‍എ രാജിവച്ചില്ലല്ലോ എന്ന് പറഞ്ഞാണ്.

മുകേഷിനെതിരായ ലൈംഗിക ആക്രമണ പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് മുകേഷ് വിഷയത്തില്‍ സിപിഐഎം എന്ത് നടപടിയെടുത്തുവെന്ന മറുചോദ്യമാണ് ഉന്നയിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ എം മുകേഷ് എംഎല്‍എയുടെ പ്രതികരണം തേടിയത്.

Back to top button
error: