Breaking NewsIndiaNEWS
‘സൈനികര്‍ ഭീകരരെ വധിക്കുന്നത് മതം നോക്കിയല്ല പ്രവൃത്തികള്‍ നോക്കി’; ഭീകരര്‍ ആളുകളെ കൊല്ലുന്നത് മതം നോക്കി; ഇന്ത്യ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ലെന്ന് രാജ്നാഥ് സിങ്

ജോധ്പുര്‍: സൈനികര്‍ ഭീകരരെ വധിക്കുന്നത് മതം നോക്കിയല്ലെന്നും അവരുടെ ചെയ്തികള്‍ നോക്കിയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഭീകരര്‍ മതം നോക്കിയാണ് ആളുകളെ കൊല്ലുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജോധ്പുരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സേന പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ സൈനിക നടപടിയില്‍ ഭരണകൂടത്തെയും സൈന്യത്തെയും പിന്തുണച്ചതിന് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ല. എന്നാല്‍ ഭീകരര്‍ മതം തിരിച്ചറിഞ്ഞ ശേഷമാണ് ആളുകളെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു.






