Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ചൈനയുടെ കൂറ്റന്‍ അണക്കെട്ട് പദ്ധതി ഇന്ത്യക്കു വന്‍ തിരിച്ചടിയാകും; വേനല്‍ക്കാലത് 85 ശതമാനം വെള്ളത്തിന്റെ കുറവുണ്ടാക്കും; താരിഫിന്റെ പേരില്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിനിടെ പുതിയ ‘ഉരസലി’ന് ഇടയാക്കുമെന്നും ആശങ്ക; പ്രതിസന്ധി പരിഹരിക്കാന്‍ അണക്കെട്ടു നിര്‍മിക്കാന്‍ ഇന്ത്യയും

ന്യൂഡല്‍ഹി: ടിബറ്റില്‍ ചൈന നിര്‍മിക്കുന്ന പടുകൂറ്റന്‍ ജലവൈദ്യുത പദ്ധതി വേനല്‍ക്കാലത്ത് ഇന്ത്യയിലേക്കുള്ള വെള്ളത്തിന്റെ 85 ശതമാനത്തോളം കുറവുണ്ടാക്കുമെന്ന ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍. അമേരിക്കന്‍ താരിഫിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങള്‍ക്കിടയില്‍ ചൈനീസ് പദ്ധതി മറ്റൊരു നയതന്ത്ര ഉരസലിലേക്കു വഴിതെളിക്കുമെന്ന ആശങ്ക പങ്കുവച്ച് ഉന്നത ഉദ്യോഗസ്ഥര്‍. അണക്കെട്ടു നിര്‍മിക്കുന്നതിലൂടെയുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും അണക്കെട്ടു നിര്‍മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നെന്നും സൂചന.

ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ 100 ദശലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ടിബറ്റിലെ ആങ്സി ഹിമാനിയിലെ ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ 2000-കളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. എന്നാല്‍ അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ നിവാസികളില്‍ നിന്നുള്ള കടുത്ത ചെറുത്തുനില്‍പ്പ് ഈ പദ്ധതികള്‍ക്ക് തടസമായി. അണക്കെട്ട് മൂലം തങ്ങളുടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന ആശങ്കയാണവര്‍ മുന്നോട്ടു വച്ചത്.

Signature-ad

യാര്‍ലുങ് സാങ്ബോ നദി ഇന്ത്യയിലേക്ക് കടക്കുന്നതിനു തൊട്ടടുത്ത പ്രവിശ്യയില്‍ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിര്‍മ്മിക്കുമെന്ന് ഡിസംബറില്‍ ചൈന പ്രഖ്യാപിച്ചു. ചൈനയില്‍ സിയാംഗ് എന്നും ഇന്ത്യയില്‍ ബ്രഹ്‌മപുത്രയെന്നും അറിയപ്പെടുത്ത ആംഗ്‌സി ഹിമാനിയില്‍നിന്ന് ഉത്ഭവിക്കുന്ന നദിയുടെ നിയന്ത്രണം അരുണാചല്‍പ്രദേശിനെ കൈയടക്കാന്‍ ഉദ്ദേശിക്കുന്ന ചൈനയുടെ നീക്കങ്ങള്‍ക്ക് ആക്കം പകരുമെന്നും ഇന്ത്യ ഭയപ്പെടുന്നു.

മെയ് മാസത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത കമ്പനി, അപ്പര്‍ സിയാങ് മള്‍ട്ടിപര്‍പ്പസ് സ്റ്റോറേജ് അണക്കെട്ടിന്റെ സാധ്യതയുള്ള സ്ഥലത്തിന് സമീപത്തേക്കു സര്‍വേ സാമഗ്രികള്‍ സായുധ പോലീസ് സംരക്ഷണത്തില്‍ മാറ്റിയിരുന്നു. ഇത് പൂര്‍ത്തിയാകുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടായി മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ജൂലൈയില്‍ സംഘടിപ്പിച്ച യോഗമുള്‍പ്പെടെ, ഈ വര്‍ഷം നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചുള്ള യോഗങ്ങള്‍ മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരും നടത്തിയിട്ടുണ്ടെന്ന് രണ്ടു സര്‍ക്കാര്‍ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോടു വെളിപ്പെടുത്തി.

മെഗാ അണക്കെട്ട് പദ്ധതിയെക്കുറിച്ചു ചൈന പൂര്‍ണമായ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും കേന്ദ്ര വാട്ടര്‍ കമ്മീഷന്റെ കണക്ക് അനുസരിച്ച് 170 ബില്യണ്‍ ഡോളറിന്റെ നിര്‍മാണമാകും നടക്കുകയെന്നാണു കരുതന്നത്. അണക്കെട്ടു നിര്‍മിച്ചു കഴിഞ്ഞാല്‍ ചൈനയ്ക്കു 40 ബില്യണ്‍ ക്യുബിക്ക് മീറ്റര്‍ വെള്ളം വഴി തിരിച്ചുവിടാന്‍ ചൈനയ്ക്കു കഴിയും. ഇത് ഇന്ത്യയിലേക്ക് എത്തുന്ന വെള്ളത്തിന്റെ മുക്കാല്‍ ഭാഗത്തോളം വരും. ഇത് വേനല്‍ക്കാലത്ത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്നും ഇന്ത്യ വിലയിരുത്തുന്നു.

അപ്പര്‍ സിയാംഗ് അണക്കെട്ട് പദ്ധതി നടപ്പാക്കുകയാണെങ്കില്‍ 14 ബില്യണ്‍ ക്യുബിക്ക് മീറ്റര്‍ വെള്ളം സംഭരിക്കാന്‍ ഇന്ത്യക്കു കഴിയും. ഗുവാഹത്തിയടക്കമുള്ള നഗരങ്ങളിലേക്കു ജലവിതരണത്തില്‍ 11 ശതമാനം കുറവുണ്ടാക്കുമെങ്കിലും ചൈന അണക്കെട്ടു നിര്‍മിക്കുന്നതിലൂടെ കുറവു വരുന്ന 25 ശതമാനത്തിലും ഭേദമാകുമെന്നു കരുതുന്നു.

ചൈനയുടെ അണക്കെട്ട് പദ്ധതിയുടെ പാരിസ്ഥിതിക പഠനമടക്കം നടത്തുകയാണെന്നും ഇത് നദിയുടെ താഴ് വാരങ്ങളിലെ രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്നു വിലയിരുത്തുമെന്നും ചൈന റോയിട്ടേഴ്‌സിനോടു വ്യക്തമാക്കിയിരുന്നു. ഇന്ത്യ, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തി ല്‍ മാത്രമാകും പദ്ധതി പരിഗണിക്കുകയെന്നും ചൈനീസ് വക്താവ് പറഞ്ഞു.  chinas-new-mega-dam-triggers-fears-water-war-india

Back to top button
error: