Breaking NewsLead NewsNEWSWorld

‘വാട്സ്ആപ്പിലൂടെ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു’; വനിതാ എസ്‌ഐമാരുടെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ട മുന്‍ എസ്പി വിനോദ് കുമാര്‍

തിരുവനന്തപുരം: വാട്സ്ആപ്പിലൂടെ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ തള്ളി ആരോപണവിധേയനായ പത്തനംതിട്ട മുന്‍ എസ്പി വി.ജി വിനോദ് കുമാര്‍. വിഷയത്തില്‍ അന്വേഷണം നടത്തി തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന കാലത്ത് ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാട്സ്ആപ്പില്‍ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു എന്നാണ് പരാതി. രണ്ട് വനിതാ എസ്ഐമാരാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗത്തിനാണ് അവര്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി അജിതാ ബീഗം രണ്ട് വനിതാ ഉദ്യോസ്ഥരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

Signature-ad

ഗുരുതരമായ ആരോപണങ്ങളാണ് വനിതാ എസ്ഐമാര്‍ മൊഴിയായി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. വാട്സ്ആപ്പ് കോളുകള്‍ സ്വീകരിക്കാതെ ഇരുന്നാലോ, മെസേജുകള്‍ക്ക് പ്രതികരിക്കാതെ ഇരുന്നാലോ ഗുരുതരമായ ശിക്ഷാ നടപടികളിലേക്ക് വിനോദ് കുമാര്‍ കടന്നിരുന്നതായും മൊഴിയില്‍ പറയുന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് അവര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.

ഇതുവരെയും വിഷയത്തില്‍ നടപടി ഒന്നും എടുത്തിട്ടില്ല. നിലവില്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ എഐജി ആണ് വിനോദ് കുമാര്‍. സംഭവത്തില്‍ ഡിഐജി അജിതാ ബീഗത്തിന് നേരിട്ട് കേസെടുക്കാമെങ്കിലും അവര്‍ വിഷയത്തില്‍ അന്വേഷണം നടത്തി ഡിജിപിക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകര്‍ പുറത്തുവന്നതിന് പിന്നാലെ വിനോദ് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നല്‍കി. തനിക്കെതിരെ വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Back to top button
error: