Breaking NewsCrimeLead NewsNEWS
ലീവെടുത്തു, മുറിക്കുള്ളില്‍നിന്നു പുറത്തിറങ്ങിയില്ല; സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് മരിച്ച നിലയില്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ചത്.
ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മൂന്നു പേരും അഞ്ജലിയോടൊപ്പം താമസിച്ചിരുന്നു. ശനിയാഴ്ച അഞ്ജലി അവധിയെടുക്കുകയും മറ്റുള്ളവര്‍ ജോലിക്കു പോകുകയും ചെയ്തിരുന്നു.
ഏറെ സമയമായിട്ടും അഞ്ജലിയെ പുറത്തു കാണാത്തതോടെ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.






