Breaking NewsKerala

പാലക്കാട് ബിജെപിയിലെ മഹിളാമോര്‍ച്ചയില്‍ പൊട്ടലും ചീറ്റലും ; ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുത്തത് ജനറല്‍ സെക്രട്ടറിക്ക് ഇഷ്ടപ്പെട്ടില്ല ; അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കില്‍ പരസ്യമായി കുറിപ്പിട്ടു

പാലക്കാട്: കോണ്‍ഗ്രസിനെതിരേ വന്‍ പ്രതിഷേധം നടക്കുമ്പോഴും പാലക്കാട് ബിജെപിയില്‍ പൊട്ടലും ചീറ്റലും. ജില്ലാ നേതൃത്വത്തിനെതിരേ മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രംഗത്ത് വന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അശ്വതി മണികണ്ഠന്‍ മഹിള മോര്‍ച്ച ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്.

പാലക്കാട് ബിജെപിയുടെ ജില്ലാ നേതൃത്വത്തിനോട് പുച്ഛം, വാല് തൂങ്ങി നടക്കുന്നവര്‍ക്ക് സ്ഥാനം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കവിത മേനോനെയാണ് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നേരത്തേ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ കോഴിയെയും എടുത്തുകൊണ്ട് മഹിളാമോര്‍ച്ച പാലക്കാട് നടത്തിയ സമരം വിവാദമായിരുന്നു.

Signature-ad

കോഴിയുമായി എത്തി ഇവര്‍ പോലീസുകാര്‍ക്ക് നേരെ എറിഞ്ഞ കോഴി ചത്തുപോയിരുന്നു. ഇതിനെതിരേ മൃഗ സ്‌നേഹികള്‍ മൃഗസംരക്ഷണ വകുപ്പിന് പരാതി നല്‍കുകയും കേസാകുകയും ചെയ്തിരുന്നു.

Back to top button
error: