Breaking NewsWorld

ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോയത് നാട്ടുകാരുടെ കാശ് ; ശ്രീലങ്കയെ സാമ്പത്തീക പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തു

കൊളംബോ: ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍. ആറ് തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിക്രമസിംഗെ യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി തിരികെയെത്തിയ ശേഷം ലണ്ടനിലേക്ക് പോയെന്നാണ് കേസില്‍ പറയുന്നത്.

ഭാര്യയുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ഇതിനായി പൊതുപണം ഉപയോഗപ്പെടുത്തി എന്നാണ് കേസില്‍ പറയുന്നത്. 2022 ജൂലായ് മുതല്‍ 2024 സെപ്തംബര്‍ വരെ റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്റ് പദവിയില്‍ ഉണ്ടായിരുന്ന കാലത്തായിരുന്നു സംഭവം. 2023 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Signature-ad

ഭാര്യയും പ്രൊഫസറുമായ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതി നായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിക്രമ സിംഗെയെ ക്രിമിനല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തി യിരുന്നു. തുടര്‍ന്നാണ് 76കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്.

ഗോത ബയ രാജപക്സെയ്ക്ക് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റായ വിക്രമസിംഗെ രാജ്യത്തെ 2022ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

2023ലെ ഹവാനയില്‍ നടന്ന ജി77 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് വിക്രമസിംഗെ ലണ്ടനിലേക്ക് തിരിച്ചത്. വോള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഭാര്യയ്ക്കൊപ്പം പങ്കെടുത്തു.

Back to top button
error: