Breaking NewsCrimeLead NewsNEWS

റോഡില്‍ കിടന്ന ഉടുമ്പിനെ പിടിച്ച് കറിയാക്കി; റീച്ച് കൂട്ടാന്‍ പാചക ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തിലിട്ടു, ഒടുവില്‍ യുവാവിന് സംഭവിച്ചത്…

ഭുവനേശ്വര്‍: ഉടുമ്പിന്റെ മാംസം പാചകം ചെയ്തത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ഭഞ്ജ് സ്വദേശി രൂപ് നായകാണ് പിടിയിലായത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. അപൂര്‍വവും സംരക്ഷിതവുമായ ഉരഗ ഇനത്തില്‍പ്പെട്ട ഉടുമ്പിനെയാണ് യുവാവ് പാകം ചെയ്തത്.

ഭദ്രകിലെ തന്റെ അമ്മായിയമ്മയുടെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് ബന്ത ചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ റോഡരികിലായി ചത്തു കിടന്ന ഉടുമ്പിനെ നായക് വീട്ടിലേക്ക് കൊണ്ടുപോകുകയും പിന്നീട് മുറിച്ച് പാകം ചെയ്യുകയുമായിരുന്നു.റീച്ച് കൂട്ടുന്നതിനായി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

Signature-ad

ദൃശ്യങ്ങള്‍ വൈറലായതോടെ രൂപ് നായ്കിനെതിരെ സോഷ്യല്‍ മീഡിയിയില്‍ പ്രതിഷേധം ആളിക്കത്തി. ഇതിനു പിന്നാലെയാണ് വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലില്‍ നായക് കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നിലധികം വകുപ്പുകള്‍ ചുമത്തി നായകിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യൂട്യൂബര്‍ എന്ന നിലയില്‍ ചാനല്‍ പ്രൊമോട്ട് ചെയ്യുന്നതിനും പണം സമ്പാദിക്കുന്നതിനുമാണ് ദൃശ്യങ്ങള്‍ എടുത്തതെന്ന് പൊലീസ് പറയുന്നു. വംശനാശഭീഷണി നേരിടുന്ന ഏതെങ്കിലും ജീവിയെ ഇത്തരത്തില്‍ പാകം ചെയ്യുകയോ വേട്ടയാടുകയോ ചെയ്യുന്നത് വന്യജീവി നിയമപ്രകാരം ഗുരുതരവും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: