Breaking NewsIndia

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ടെന്ന് തേജസ്വീയാദവ് ; ബീഹാറില്‍ കൊണ്ടുവന്ന പുതിയ പാക്കേജിന്റെ അര്‍ത്ഥം പുതിയ രീതിയില്‍ മോഷണം എന്നാണെന്നും വിമര്‍ശനം

പാറ്റ്‌ന: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ടെന്ന വിമര്‍ശനവുമായി തേജസ്വീയാദവ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നീക്കം അമിത്ഷാ പറയുന്നത് അനുസരിച്ചാണെന്നും ആദ്യം വോട്ടും പിന്നാലെ റേഷനും അതിന് ശേഷം പെന്‍ഷനും കട്ടു ചെയ്യുമെന്നും ബീഹാറില്‍ കൊണ്ടുവന്ന പുതിയ പാക്കേജിന്റെ അര്‍ത്ഥം പുതിയ രീതിയില്‍ മോഷണം എന്നാണെന്നും പറഞ്ഞു.

രാഹുല്‍ഗാന്ധി നടത്തുന്ന വോട്ട് അധികാര്‍ യാത്രയിലായിരുന്നു തേജസ്വിയുടെ വിമര്‍ശനം. ബിഹാറിനായി ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നു അതാണ് എസ്‌ഐആര്‍. അതിന്റെ അര്‍ത്ഥം പുതിയ രീതിയില്‍ മോഷ്ടിക്കുക എന്നാണ്. ഹരിയാനയിലും കര്‍ണാടകയിലും പിടിക്കപ്പെട്ടപ്പോഴാണ് പുതിയ രീതിയുമായി ബിഹാറില്‍ എത്തിയത്. ആരെയും മണ്ടന്മാരാക്കാന്‍ അനുവദിക്കുകയോ ബിഹാറില്‍ വോട്ട് മോഷ്ടിക്കാന്‍ സമ്മതിക്കുകയോ ചെയ്യില്ല. അദാനിക്ക് എല്ലാം കേന്ദ്രം നല്‍കുകയാണെന്നും വോട്ട് മോഷണം നടത്തുന്നവരെ പാഠം പഠിപ്പിക്കാന്‍ പോവുകയാണെന്നും രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു. നാളെ രാവിലെ എട്ടുമണിയോടെ യാത്ര വീണ്ടും പുനരാരംഭിക്കും.

Signature-ad

രണ്ടാം ദിനം ബീഹാറിലെ കുടുംബ നിയമസഭ മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച വോട്ട് അധികാര്‍ യാത്ര ഗയയില്‍ അവസാനിച്ചു. പൊള്ളുന്ന വെയിലിലും റോഡിന് ഇരു വശത്തുമായി നിരന്ന ജനങ്ങള്‍ കൊടികള്‍ വീശിയും പൂക്കള്‍ നല്‍കിയും യാത്രയെ വരവേറ്റു. ജനങ്ങളെ അഭിവാദ്യം ചെയ്ത് നേതാക്കളുടെ യാത്ര മുന്നോട്ട് നീങ്ങി. ബിഹാറിലെ ദേവ് സൂര്യ മന്ദിറിലും രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും സന്ദര്‍ശിച്ചു.

Back to top button
error: