ഒരുകോടി രൂപ സമ്മാനത്തുക വരുന്ന ഭാഗ്യതാര ലോട്ടറി അടിച്ചയാളെ കേരളം തെരയുന്നു ; ഭാഗക്കുറി നറുക്കെടുപ്പ് കഴിഞ്ഞു, ഒന്നാം സമ്മാനം ഒരു കോടി ബിവി 219851 എന്ന നമ്പറിന് ; ഭാഗ്യവാനെ അറിയാന്‍ കാത്തിരിപ്പ്

തിരുവനന്തപുരം: കേരളം ആ കോടീശ്വരനെ കാത്തിരിക്കുകയാണ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യതാര ലോട്ടറി അടിച്ചയാളെ തെരയുകയാണ് സംസ്ഥാനം. ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു കഴിഞ്ഞു. ഒന്നാം സമ്മാനമായ ഒരു കോടി ബിവി 219851 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ബിവി 769240 എന്ന നമ്പറും മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ബിവി 107697 എന്ന നമ്പറും നേടി.
എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളിലൂടെ ഫലം അറിയാന്‍ കഴിയും. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം.






