Breaking NewsKeralaLead NewsNEWS

കൊച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വിമാനത്തില്‍ ഹൈബി ഈഡനും

കൊച്ചി: കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 504 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് ടേക്ക് ഓഫ് നിര്‍ത്തിവച്ചു. രാത്രി 10.15ന് ബോര്‍ഡിങ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. യാത്രക്കാരില്‍ ഒരാളായ ഹൈബി ഈഡന്‍ എംപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. എന്‍ജിന്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് വിമാനജീവനക്കാര്‍ അറിയിച്ചതായി ഹൈബി ഈഡന്‍ പറഞ്ഞു.

”ക്യാപ്റ്റന്‍ വന്ന് സംസാരിച്ചു. എന്‍ജിന് സംഭവിച്ച സാങ്കേതിക തകരാര്‍ ടെക്‌നീഷ്യന്‍സ് പരിശോധിക്കുകയാണ്. 10.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ടേക്ക് ഓഫിന് തൊട്ടുമുന്‍പത്തെ റണ്ണിങിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റണ്‍വേയില്‍ നിന്ന് പാര്‍ക്കിങിലേക്ക് മാറ്റിയിട്ടുണ്ട്. എന്‍ജിന്‍ വൈബ്രേഷന് പ്രശ്‌നം ഉണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഒരു മണിക്കൂറായി യാത്രക്കാര്‍ വിമാനത്തില്‍ തുടരുകയാണ്. പ്രശ്‌നം പരിഹരിച്ച വൈകാതെ പുറപ്പെടുമെന്നാണ് കരുതുന്നത്.” ഹൈബി ഈഡന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: