സംവിധായകനുമായി ‘ഹിത’കരമല്ലാത്ത ബന്ധം; ശ്രീവിദ്യയുടെ ശാപം, അവര്‍ അനുഭവിക്കുന്നു, മൃതദേഹം കൊണ്ട് പോയ വണ്ടിയില്‍ വെച്ചുണ്ടായത്…

അന്തരിച്ച നടി ശ്രീവിദ്യയെ പ്രേക്ഷകര്‍ക്ക് ഇതുവരെയും മറക്കാനായിട്ടില്ല. ജീവിതത്തില്‍ ഒരുപാട് വിഷമഘട്ടങ്ങള്‍ നേരിട്ട നടിയാണ് ശ്രീവിദ്യ. പ്രണയത്തകര്‍ച്ച, പ്രശ്നകലുഷിതമായ വിവാഹമോചനം, കാന്‍സര്‍ അലട്ടിയ അവസാന കാലം തുടങ്ങി പ്രശ്നങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ശ്രീവിദ്യയെ തേടി വന്നു. ഏവരോടും സ്നേഹത്താേടെ സംസാരിച്ചിരുന്ന ശ്രീവിദ്യ സഹപ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരിയായിരുന്നു. ശ്രീവിദ്യയെക്കുറിച്ച് നിരവധി നോവലുകള്‍ എഴുതിയ സുനില്‍ പരമേശ്വരന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
നടനും മന്ത്രിയുമായ ഗണേശ്കുമാര്‍ ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈക്കലാക്കി എന്ന ധാരണ തെറ്റാണെന്ന് സുനില്‍കുമാര്‍ പറയുന്നു. ഡിഎന്‍എ ന്യൂസ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഗണേശ് കുമാറിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണ പരത്തുന്ന വിഷയങ്ങളുണ്ട്. പക്ഷെ എനിക്കദ്ദേഹത്തിന്റെ നല്ല വശങ്ങള് പറയാനാണിഷ്ടം. ഞങ്ങളന്നത് തിരുപ്പതിയില്‍ പോയി തിരിച്ച് വന്നു. ഞാനന്ന് ബിസിനസുകാരനാണ്.
സന്യാസിയുടെ പരിവേഷമില്ല. ശ്രീവിദ്യയെ അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി തന്നു. നാഡിശാസ്ത്രവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ എനിക്കുണ്ടായിരുന്നു. ശ്രീവിദ്യയുടെ രോഗാവസ്ഥയുടെ സമയമാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ ഒരു സംവിധായകന്റെ പേര് പറഞ്ഞു. ആ പേര് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ നടുങ്ങിപ്പോയി. ആ പേര് താളിയോലക്കെട്ടില്‍ നിന്ന് വായിച്ചപ്പോള്‍ ഒരു നിമിഷം അവര്‍ നിര്‍ത്തണേ എന്ന് പറഞ്ഞു. കണ്ണിലൂടെ കണ്ണീര് ധാരധാരയായി ഒഴുകി. താളിയോലക്കെട്ട് തൊട്ട് നമസ്കരിക്കുന്നത് ഞാന്‍ കണ്ടു.
ആ സംവിധായകനുമായി അവര്‍ക്ക് ഹിതമല്ലാത്ത ബന്ധമുണ്ടാവുകയും അവരുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ജോര്‍ജിന് ശേഷം കൊണ്ട് പോവുകയും ചെയ്തു. ഇത് വളരെ രഹസ്യമാണ്. അവരുടെ സമ്പത്ത് ഗണേശ് കുമാറൊന്നുമല്ല കൊണ്ട് പോയത്. പക്ഷെ അത് ഒരിക്കലും ഞാനും സുനില്‍ പരമേശ്വരനും താളിയോല വായിക്കുന്ന ആളുമല്ലാതെ അറിയരുതെന്നാണ് ശ്രീവിദ്യ എന്നോട് പറഞ്ഞിരുന്നത്.
ഭാര്യയുണ്ടായിട്ടും ശ്രീവിദ്യക്ക് ജീവിതം കൊടുക്കാമെന്ന് പറഞ്ഞ് പ്രണയം നടിച്ച് സ്വത്തുക്കള്‍ കൊണ്ട് പോയി. കമല്‍ ഹാസനെയൊക്കെ വെച്ച് സിനിമ ചെയ്ത പ്രഗല്ഭനായ സംവിധായകനാണ്. അയാള്‍ നീചനാണ്. അല്ലാതെ ഗണേശ് കുമാര്‍ ശ്രീവിദ്യയുടെ സ്വത്ത് കാെണ്ട് പോയിട്ടില്ല. ഒരു കാര്യം ശ്രീവിദ്യ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുപാട് പുരുഷന്മാരാല് ഞാന്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞു. പ്രവചനങ്ങള്‍ നടത്തുന്ന ഞാന്‍ ഈ സ്വാമിയക്കുറിച്ച് പറഞ്ഞു. എന്റെ പേരുള്ള സ്വാമിയാണ്. നാട്ടുകാരെ പറ്റിച്ചതിന് ഇപ്പോള്‍ ജയിലില്‍ കിടക്കുകയാണ്. രോ?ഗാവസ്ഥയിലുള്ള ശ്രീവിദ്യയെ ഈ സ്വാമി ചൂഷണം ചെയ്തു.
അവര്‍ അനുഭവിക്കും എന്നും ശ്രീവിദ്യ എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ആ സ്വാമി വര്‍ഷങ്ങള്‍ക്ക് ശേഷം കാരാ?ഗൃഹത്തിലായത്. അത് ശ്രീവിദ്യയുടെ ശാപമാണ്. ആ ശാപത്തില്‍ നിന്നും അവര്‍ക്ക് രക്ഷയില്ല. ശ്രീവിദ്യയുടെ രോഗാവസ്ഥയെ ചൂഷണം ചെയ്ത് ഇയാള്‍ പണമുണ്ടാക്കിയെന്നും സുനില്‍ പരമേശ്വരന് പറയുന്നു. ഗണേശ് കുമാറിന് ഒരുപാട് സ്വത്തുണ്ട്. ശ്രീവിദ്യയുടെ സ്വത്ത് ആവശ്യമില്ലെന്നും സുനില്‍ പരമേശ്വരന് പറഞ്ഞു. അവസാനം മരിച്ച് ആ മൃതദേഹം കൊണ്ട് പോയപ്പോള്‍ ഒരുകൂട്ടം ആള്ക്കാര് ആ വണ്ടിയിലുണ്ടായിരുന്നു. അതില്‍ ഒരാള്‍ ഒരു മോശം കമന്റ് പറഞ്ഞു. അതിന്റെ ഫലം ഇപ്പോള്‍ അദ്ദേഹം അനുഭവിച്ച് കൊണ്ടിരിക്കുകയാണ് എന്നും സുനില്‍ പരമേശ്വരന് പറഞ്ഞു.






