Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

അസിം മുനീര്‍ കോട്ടിട്ട ഒസാമ ബിന്‍ ലാദന്‍; അമേരിക്കന്‍ മണ്ണില്‍വച്ച് പാകിസ്താന്റെ ഭീഷണികള്‍ അസ്വീകാര്യം; അമേരിക്ക മൂലകങ്ങള്‍ വാങ്ങുന്നത് റഷ്യയില്‍നിന്ന്; ട്രംപിന്റെ ലക്ഷ്യം നൊബേല്‍ സമ്മാനം; രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. ഇന്ത്യക്കെതിരെയുയര്‍ത്തിയ ആണവ ഭീഷണിയടക്കമുള്ള പാക് സൈനിക മേധാവിയുടെ വാക്കുകള്‍ 9/11 ന് പിന്നിലെ ഭീകരന്‍ ഒസാമ ബിന്‍ലാദനില്‍ നിന്ന് കേട്ടതിനെ ഓര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മണ്ണില്‍ പാകിസ്താന്റെ ഭീഷണികള്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ റൂബിന്‍ പറഞ്ഞു.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്കു പരമാധികാരമുണ്ട്. ആര്‍ക്കും അത്രപെട്ടെന്നു ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ നാടകങ്ങള്‍ അവസാനിച്ചു കഴിഞ്ഞാല്‍ ഇന്ത്യ- അമേരിക്ക ബന്ധം വീണ്ടും മെച്ചപ്പെടും. ബിസിനസുകാരനെന്ന നിലയില്‍ ട്രംപ് കുതിരക്കച്ചവടമാണു നടത്തുന്നത്. മോശം സമാധാന കരാര്‍ വീണ്ടും യുദ്ധത്തിലേക്കു നയിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ല. ട്രംപിന്റെ ആഗ്രഹം നോബല്‍ സമ്മാനം നേടുകയെന്നതാണ്. യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ് പോലുള്ള മൂലകങ്ങള്‍ യുഎസ് വാങ്ങുന്നത് റഷ്യയില്‍നിന്നാണ്. അസര്‍ബൈജാനില്‍നിന്ന് ഗ്യാസ് വാങ്ങുമെന്നാണ് അമേരിക്ക പറയുന്നത്. അസര്‍ബൈജാനില്‍ എങ്ങനെയാണു ഗ്യാസ് എത്തുന്നതെന്നു പരിശോധിക്കണം. അത് ഇറാനില്‍നിന്നും റഷ്യയില്‍നിന്നുമാണ്.

Signature-ad

അസിം മുനീര്‍ സ്യൂട്ട് ധരിച്ച ഉസാമയാണെന്നും റൂബിന്‍ ആരോപിച്ചു. ഒരു രാഷ്ട്രം എന്ന നിലയില്‍ പാകിസ്താന് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് പലരുടെയും മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും റൂബിന്‍ പറഞ്ഞു. നാറ്റോ ഇതര സഖ്യകക്ഷി എന്ന പദവി പാകിസ്താനില്‍ നിന്ന് എടുത്തുകളയുകയും തീവ്രവാദ രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നയതന്ത്രപരമായ നടപടികള്‍ ഉടനടി ഉണ്ടാകണമെന്ന് റൂബിന്‍ ആവശ്യപ്പെട്ടു.യുഎസ് വിസ സ്വീകരിക്കുന്നതില്‍ നിന്ന് അസിം മുനീറിനെ വിലക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫ്‌ലോറിഡയിലെ ടാംപയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു പാക് സൈനിക മേധാവി ആണവായുധ ഭീഷണി മുഴക്കിയത്. പാകിസ്താന്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍ ലോകത്തിന്റെ പകുതിയും ഞങ്ങള്‍ തകര്‍ക്കുമെന്നും അസിം മുനീര്‍ പറഞ്ഞു.

ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍,നിര്‍മാണം പൂര്‍ത്തിയായ ഉടന്‍ മിസൈല്‍ അയച്ച് തകര്‍ക്കുമെന്നും അസിം മുനീര്‍ ഭീഷണി മുഴക്കിയിരുന്നു.സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തെല്ലെന്നും ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് കുറവില്ലെന്നും ഡാം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അസിം മുനീറിന്റെ ആണവായുധ ഭീഷണിക്കെതിരെ ശക്തമായ ഭാഷയില്‍ ഇന്ത്യയും രംഗത്തെത്തിയിരുന്നു. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും നമ്മുടെ ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Rubin drew a stark comparison. “Asim Munir is Osama Bin Laden in a suit and there will be no amount of concession that will be given to Pakistan that is going to change his ideology or the Pakistani elite he represents,” he said.

Back to top button
error: