Breaking NewsKerala

ഉടുമ്പന്‍ചോലയില്‍ റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും വോട്ട് ; ഇവിടെ വോട്ടുചെയ്തവര്‍ക്ക് തമിഴ്‌നാട്ടിലും വോട്ട് ; തൃശൂരിന് പിന്നാലെ ഇടുക്കിയിലും ഇരട്ട വോട്ടെന്ന് ആക്ഷേപവുമായി കോണ്‍ഗ്രസ്

ഇടുക്കി: രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന കള്ളവോട്ട് വിവാദം കേന്ദ്രസര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വെട്ടിലാക്കിയിരിക്കെ കേരളത്തിലും അതിന്റെ അലയൊ ലികള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വരികയാണ്. സൂരേഷ്‌ഗോപി ജയിച്ചുകയറുകയും ബിജെപിയ്ക്ക് ആദ്യമായി സംസ്ഥാനത്ത് പാര്‍ലമെന്റംഗം ഉണ്ടാകുകയും ചെയ്ത തൃശൂരിന് പുറമേ ഇടുക്കിയിലും വോട്ടുമറിക്കല്‍ ഉണ്ടായെന്ന ആക്ഷേപമാണ് ഉന്നയിച്ചിരിക്കുന്നത്.

റേഷന്‍കാര്‍ഡുകള്‍ പോലും ഇല്ലാത്തവര്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ വോട്ട് ചെയ്‌തെന്നാണ് ആക്ഷേപം.  ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടുകള്‍ ഉണ്ടായ തായി കോണ്‍ഗ്രസ് ആരോപിക്കുന്നു. കേരളത്തില്‍ താമസിക്കാത്തവര്‍ക്കും സ്വന്തമായി റേഷ ന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും ഉടുമ്പന്‍ചോലയില്‍ വോട്ടുണ്ടെന്നും അതേ ആളുക ള്‍ക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു വ്യക്ത മാ ക്കി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 1109 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി യായി മത്സരിച്ച സേനാപതി വേണു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജ യപ്പെട്ടത്.

Signature-ad

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധം നടത്തിയിരുന്നു. പാര്‍ലമെന്റില്‍ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടയുകയും ഇന്‍ഡ്യാ സഖ്യത്തിലെ എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തൃപ്തികരമായ ഒരു മറുപടിയും ഇതുവരെ പറഞ്ഞിട്ടില്ല.

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പ്രിയങ്കാ ഗാന്ധി പൊലീസ് വാഹനത്തിലേക്ക് കയറിയത്. അതേസമയം ഇലക്ഷന്‍ കമ്മീഷനെ കാണാനുള്ള തീരുമാനം പ്രതിപക്ഷം ഉപേക്ഷിച്ചു. മുപ്പത് എംപിമാര്‍ക്ക് മാത്രം കാണാന്‍ കമ്മീഷന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണിത്.

Back to top button
error: