വീണ്ടും പരസ്യമായ ആണവ ഭീഷണി മുഴക്കി അസിം മുനീര്‍; ‘ഇന്ത്യ അണക്കെട്ടു പണിഞ്ഞാല്‍ 10 മിസൈലുകള്‍ ഉപയോഗിച്ചു തകര്‍ക്കും; ഞങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പായാല്‍ പകുതി ലോകവും തകര്‍ക്കും; അള്ളാഹു അതിനുള്ള ഊര്‍ജം നല്‍കും’

ടാംപ: ഇന്ത്യയുമായുള്ള യുദ്ധത്തില്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും തകര്‍ക്കുമെന്ന് പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ . ഫ്‌ലോറിഡയിലെ ടാമ്പയില്‍ വ്യവസായി അദ്നാന്‍ അസദ് സംഘടിപ്പിച്ച പരിപാടിയിലാണ് അസിം മുനീര്‍ ഭീഷണി മുഴക്കിയത്.
‘ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്, ഞങ്ങള്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, പകുതി ലോകവും ഞങ്ങള്‍ തകര്‍ക്കും. ഇന്ത്യ സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചതിനാല്‍ 2.5 കോടി ആളുകള്‍ പട്ടിണി കിടന്ന് മരിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മ്മിച്ചാല്‍ പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും. സിന്ധു നദിയില്‍ ഇന്ത്യക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാകിസ്ഥാന് മിസൈലുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുത്’ അസിം മുനീര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കന്‍ ഇന്ത്യയില്‍ പാകിസ്ഥാന്‍ ആക്രമണം അഴിച്ചുവിടും, പിന്നീട് പടിഞ്ഞാറോട്ട് നീങ്ങും. ഇസ്ലാമിക കല്‍മയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരേയൊരു രാജ്യമാണ് പാകിസ്ഥാന്‍. അതിനാല്‍ അല്ലാഹു ഊര്‍ജവും പ്രകൃതി വിഭവങ്ങളും നല്‍കി അനുഗ്രഹിക്കും . പ്രവാചകന്‍ മുഹമ്മദ് ഇസ്ലാമിക ഭരണത്തിന് അടിത്തറയിട്ട മദീനയെപ്പോലെ പാകിസ്ഥാനും അനുഗ്രഹിക്കപ്പെടുമെന്നും അസിം മുനീര്‍ പറഞ്ഞു.

ബിസിനസുകാരനായ അഡ്‌നാന്‍ അസദ് മുനീറിനും മറ്റു വ്യവസായികള്‍ക്കുമായി യുഎസിലെ ടാംപയിലെ ഹയാത്ത് ഹോട്ടലില്‍ ഒരുക്കിയ വിരുന്നിലാണ് പരസ്യമായ ഭീഷണി മുഴക്കിയത്. വിരുന്നിനെത്തിയവര്‍ക്കു സെല്‍ഫോണടക്കമുള്ളവയ്ക്കു വിലക്കുണ്ടായിരുന്നു. മറ്റു ഡിജിറ്റല്‍ ഡിവൈസുകളും അനുവദിച്ചില്ല. സംഭാഷണത്തിന്റെ കുറിപ്പും നല്‍കിയിരുന്നില്ല. അവിടെ പങ്കെടുത്ത നിരവധിപ്പേരുമായി സംസാരിച്ചതില്‍നിന്നാണ് മുനീറിന്റെ വാക്കുകള്‍ മനസിലാക്കിയതെന്നു ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താനില്‍നിന്നുള്ള 120 ബിസിനസുകാര്‍ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. പടിഞ്ഞാറന്‍ ശൈലിയിലായിരുന്നു വിരുന്ന്. ഖുറാനില്‍നിന്നുള്ള നാലു ഭാഗങ്ങളും വിരുന്നില്‍ വായിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്കുണ്ടായ നാശത്തെക്കുറിച്ചു വെളിപ്പെടുത്തുന്നില്ലെന്നും മുനീര്‍ പരിഹസിച്ചെന്നാണു വിവരം. പാകിസ്താനുണ്ടായ നാശമെത്രയെന്നു പറയാന്‍ മടിയില്ല. ഇതേ ‘സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്’ ഇന്ത്യക്കുമുണ്ടാകണം. ഇന്ത്യ ഹൈവേയിലെ മെഴ്‌സിഡസ് ബെന്‍സിനെപ്പോലെയാണ്. ഞങ്ങള്‍ മെറ്റല്‍ നിറച്ച ലോറി പോലെയും. കാര്‍ ലോറിയില്‍ ഇടിച്ചാല്‍ ആര്‍ക്കാണു കൂടുതല്‍ നാശമെന്നു പറയേണ്ടതില്ലല്ലോ എന്നും മുനീര്‍ പറഞ്ഞു. പാക് സര്‍ക്കാരില്‍ സൈന്യത്തിനുള്ള പങ്കിനെക്കുറിച്ചും മുനീര്‍ പറഞ്ഞതായാണു വിവരം.
pakistan-army-chief-field-marshal-asim-munir-florida-speech-nuclear-threat-india
Field Marshal Asim Munir, Pakistan’s military chief, threatened to plunge the region into nuclear war should his country face an existential threat in a future war with India, saying “we are a nuclear nation, if we think we are going down, we’ll take half the world down with us.” The extraordinary remarks—the first nuclear threats known to have ever been delivered from the soil of the United States against a third country—were made at a black-tie dinner hosted for Munir by businessman Adnan Asad, who serves as honorary consul for his homeland in Tampa.






