Breaking NewsKeralaLead NewsNEWSNewsthen Special

ഗതാഗത നിയമലംഘനം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നത് നിയമവിരുദ്ധം; പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ നടപടി; മൊബൈലില്‍ എടുത്ത ചിത്രങ്ങള്‍ക്ക് ഇ-ചലാന്‍ മുഖാന്തിരം പിഴ ചുമത്താനാകില്ല

തിരുവനന്തപുരം:വാഹന ഗതാഗത നിയമലംഘനം സംബന്ധിച്ചു പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നതു നിയമവിരുദ്ധം. മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ചു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപകരം ഉപയോഗിച്ചു മാത്രമേ ചിത്രങ്ങളെടുക്കാന്‍ കഴിയൂ. ഇതിനു വിരുദ്ധമായി വെഹിക്കിള്‍- പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുകയും ഇ-ചെലാന്‍ മുഖാന്തിരം പിഴ ചുമത്തുകയും ചെയ്യുന്നതിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു.

ചില ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയശേഷം അനധികൃത പണപ്പിരിവു നടത്തുന്നെന്നും കൈക്കൂലി വാങ്ങി ദൃശ്യങ്ങള്‍ മായ്ച്ചു കളയുന്നെന്നും കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പടമാടന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമം ലംഘിച്ചു തയാറാക്കിയ ചെലാനുകള്‍ റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Signature-ad

മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കാന്‍ പാടില്ലെന്നു നിലവില്‍ ഇടുക്കി ജില്ലയിലെ എല്ലാ എസ്എച്ച്ഒമാര്‍ക്കും ഇടുക്കി സബ്ഡിവിഷന്‍ പോലീസ് കാര്യാലയത്തില്‍നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നിര്‍ദേശം എല്ലാ പോലീസ് ജില്ലകളിലും നല്‍കണമെന്നു അസോസിയേഷന്‍ ആവശ്യപ്പെട്ടു.

മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ച് സ്പീഡ് കാമറ, ഡാഷ്ബോര്‍ഡ് കാമറ, ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്‌നിഷന്‍ (എഎന്‍പിആര്‍), വെയ് ഇന്‍ മെഷീന്‍ എന്നിവയടക്കം സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ച മാര്‍ഗങ്ങളില്‍കൂടി മാത്രമാകണം ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തേണ്ടത്.

നിലവില്‍ നിരവധി ഉദ്യോഗസ്ഥരാണ് പാര്‍ക്കിംഗ് അടക്കമുള്ള നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്താന്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കുന്നത്. ബസുകളുടെ ഓവര്‍ടേക്കിംഗ്, ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കും ഉദ്യോഗസ്ഥര്‍ ഈ രീതിയില്‍ നടപടിയെടുക്കാറുണ്ട്. ഇവര്‍ പിന്നീട് ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞശേഷം കൈക്കൂലി വാങ്ങുന്നെന്നും കണ്ടെത്തിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷന്‍ പരാതി നല്‍കിയത്. kerala police motor vehicle department traffic violation capturing in mobile phone against law

Back to top button
error: