Kerala
ഡസ്ക്കിന്റെ ദ്രവിച്ചഭാഗത്ത് നിന്നും പ്രാണിയുടെ കടിയേറ്റു ; ഉച്ചയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 30 ലധികം വിദ്യാര്‍ത്ഥികളെ ; ശരീരത്തില്‍ ചൊറിച്ചിലും തടിപ്പും…!

ചേര്‍ത്തല: ദ്രവിച്ച ഡസ്ക്കില്‍ പെന്‍സില്‍ കൊണ്ട് ഇളക്കിയതിനെ തുടര്‍ന്ന് അതില്‍ നിന്നും വന്ന പ്രാണികള്‍ കടിച്ച് സ്കൂള്‍ സമയത്ത് ആശുപത്രിയിലായത് ഒരു ക്ലാസ്സിലെ 30 വിദ്യാര്‍ത്ഥികള്‍. ചേര്‍ത്തല പട്ടണക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലാണ് സംഭവം.
പല കുട്ടികള്‍ക്കും ചൊറിച്ചിലും ശരീരത്തില്‍ തടിപ്പും ഉണ്ടായതിനെ തുടര്‍ന്ന്് വിദ്യാര്‍ത്ഥികളെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ക്ലാസിലെ ഡസ്ക് ദ്രവിച്ച ഭാഗത്ത് പെന്‍സില്‍ കൊണ്ടു കുത്തിയതിന് പിന്നാലെയായിരുന്നു ചൊറിച്ചില്‍.
ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികളെയാണ് അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഡെസ്കില്‍ ഉണ്ടായിരുന്ന സൂക്ഷ്മ ജീവികളുടെ കടിയേറ്റതായിരിക്കാം കാരണമെന്നാണ് വിലയിരുത്തല്‍.






