രാഹുല്‍ഗാന്ധി പറഞ്ഞത് ശരി, അന്യസംസ്ഥാന തൊഴിലാളികളും മറ്റു മണ്ഡലത്തിലുള്ളവരും തൃശൂരിലെ വോട്ടര്‍പട്ടികയിലുമെത്തി ; ബിജെപിയുടെ സംസ്ഥാനത്തെ വിജയവും സംശയിക്കത്തക്കതാണെന്ന് വി.സി. സുനില്‍കുമാര്‍

തൃശൂര്‍: വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേട് നടന്നെന്ന രാഹുല്‍ഗാന്ധിയുടെ ആക്ഷേപം വലിയ രാഷ്ട്രീയചര്‍ച്ചകളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണത്തില്‍ ഒരുലക്ഷം വോട്ടുകളുടെ തട്ടിപ്പാണ് രാഹുല്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിലേക്കുള്ള ബിജെപിയുടെ സംസ്ഥാനത്തെ ആദ്യത്തെ സീറ്റായ തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടും സംശയമുയര്‍ത്തി മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി സുനില്‍കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ബിജെപി തൃശൂരിലും വന്‍ തട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം. അന്യസംസ്ഥാന തൊഴിലാളികളെയും മറ്റു മണ്ഡലങ്ങളില്‍ ഉള്ളവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്നും തൃശൂര്‍ മണ്ഡലത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതി അന്നു തന്നെ ഉന്നയിച്ചിട്ടുള്ളതായിരുന്നെന്നും വി.സി. സുനില്‍കുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്നും തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ വെച്ചു നോക്കുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നതായും പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറെ വൈകിയാണ് രാഹുലിന് ഈ കണ്ടെത്തല്‍ നടത്താ നായത്. അതുകൊണ്ട് പരാതി നല്‍കാന്‍ വൈകുന്നതിലും കുഴപ്പമില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി തെറ്റായ ഒരു ആരോപണം ഉന്നയിക്കുമെന്ന് വിശ്വസിക്കു ന്നില്ലെ ന്നും സുപ്രീം കോടതി അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പട്ടികയില്‍ വലിയ ക്രമക്കേടുണ്ടെന്ന് രാഹുല്‍ ഗാന്ധി ഇന്ന് തെളിവുകളോടെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നു ണ്ടെ ന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി പറ ഞ്ഞി രുന്നു. ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ തെര ഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അനേകം തെളിവു കള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം.






