Breaking NewsCrimeLead NewsNEWS

”വൃത്തികെട്ട ഇന്ത്യക്കാരി ഇവിടെനിന്ന്”… അയര്‍ലന്‍ഡില്‍ കോട്ടയം ദമ്പതികളുടെ മകള്‍ക്ക് ക്രൂരമര്‍ദനം; ഭയന്നുവിറച്ച് ആറു വയസുകാരി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയായ ആറ് വയസുകാരി വംശീയ ആക്രമണത്തിന് ഇരയായി. സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിക്കു നേരെ ആക്രമണം നടന്നത്. തെക്കുകിഴക്കന്‍ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സിറ്റിയിലുള്ള വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോഴാണ് കുട്ടിയെ ആക്രമിച്ചത്. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകളാണ് ആക്രമണം നേരിട്ടത്.

12 മുതല്‍ 14 വയസ് വരെ പ്രായമുള്ള ഒരു സംഘം കുട്ടികളാണ് ആക്രമണത്തിന് പിന്നില്‍. ‘ഡര്‍ട്ടി’ എന്ന് വിളിച്ച് ‘ഇന്ത്യയിലേക്ക് മടങ്ങിപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ കുട്ടിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വംശീയ ആക്രമണമാണിത്.

Signature-ad

ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം. വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് കുട്ടിയെ നിരീക്ഷിച്ച് വീടിന് പുറത്തുണ്ടായിരുന്നു. ഇതിനിടെ ഇവര്‍ അകത്തേയ്ക്ക് പോയി. അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടി വീട്ടിലേയ്ക്ക് കയറി വരികയും ഒന്നും സംസാരിക്കാതെ കരയുകയും ചെയ്തു. കുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് ആണ്‍കുട്ടികളില്‍ നിന്ന് നേരിട്ട അധിക്ഷേപത്തെക്കുറിച്ച് പറയുന്നത്.

അഞ്ചോളം പേര്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സൈക്കിളില്‍ എത്തിയ സംഘം കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇടിക്കുകയും അസഭ്യം പറയുകയും ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും രാജ്യത്തേക്ക് മടങ്ങിപ്പോകാനും പറഞ്ഞു. മകളുടെ കഴുത്തിലും പിടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തെന്നും ഇവര്‍ പറഞ്ഞു.

 

Back to top button
error: