Breaking NewsKerala

ആരൊക്കെ ക്ലീന്‍ചിറ്റ് നല്‍കിയാലും അടൂര്‍ഗോപാലകൃഷ്ണനെ വിടാതെ ദളിത് സംഘടനകള്‍ ; ദിനുവെയിലിന് പിന്നാലെ കെപിഎംഎസും പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം : സിനിമാ കോണ്‍ക്‌ളേവില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ അടൂര്‍ഗോപാലകൃഷ്ണനെ വിടാതെ ദളിത് സംഘടനകള്‍. ദിനു വെയിലിന്റെ പരാതിയില്‍ കേസെടുക്കേണ്ടെന്ന് തീരുമാനിച്ച് മണിക്കൂറുകള്‍ പിന്നിടും മുമ്പ് സംവിധായകനെതിരേ പരാതി നല്‍കി കേരളാ പുലയര്‍ മഹാസഭയും. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ആലംകോട് സുരേന്ദ്രന്‍ ഡിജിപിയ്ക്ക് പരാതി നല്‍കി.

നേരത്തേ അടൂര്‍ ഗോപാലകൃഷ്ണനെതിരേ എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ദിനു വെയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പട്ടികജാതി കമ്മീഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ അടൂരിനെതിരേ കേസെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. പട്ടികജാതി പീഡന നിരോധനത്തിന്റെ പരിധിയില്‍ വരുന്ന പരാമര്‍ശങ്ങള്‍ പൊതുവേദിയില്‍ അടൂര്‍ നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. അതുകൊണ്ടു തന്നെ കേസെടുക്കില്ല.

Signature-ad

നേരത്തേ അടൂര്‍ കോണ്‍ക്‌ളേവിലെ വേദിയില്‍ പ്രസംഗിക്കുമ്പോള്‍ തന്നെ സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണായ പുഷ്പാവതി പ്രതിഷേധച്ചിരുന്നു. അടൂരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സിനിമാ നിര്‍മ്മാതാവും പാട്ടെഴുത്തുകാരനും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അടക്കമുള്ളവര്‍ അടൂരിന് പിന്തുണയുമായി എത്തുന്നതും കണ്ടിരുന്നു. അടൂരിനെ പോലെ ഒരാള്‍ പ്രസംഗിക്കുമ്പോള്‍ ആരായാലും തടസ്സപ്പെടുത്താന്‍ പാടില്ലായിരുന്നെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.

എസ്സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നതാണ് അടൂര്‍ നടത്തിയ പ്രസ്താവനയെന്നായിരുന്നു നേരത്തേ ദിനു വെയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്.

Back to top button
error: