Breaking NewsLead NewsLIFELife Style

75 വീടുകളിലായി 47 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍! ‘മധോപട്ടി’യെന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ‘യുപിഎസ്‌സി ഫാക്ടറിയായ’ ഗ്രാമം

ലോകത്തെ തന്നെ ഏറ്റവും കഠിനമായ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഒന്നാണ് യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷ. ഐഎഎസ്, ഐപിഎസ് അല്ലെങ്കില്‍ ഐഎഫ്എസ് എന്ന ലക്ഷ്യവുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് എല്ലാ വര്‍ഷവും പരീക്ഷ എഴുതുന്നത്. എന്നാല്‍, വെറും 4,000 പേര്‍ മാത്രം താമസിക്കുന്ന, ഈ ചെറിയ ഗ്രാമമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ രാജ്യത്തിന് സംഭാവന ചെയ്യുന്നത്.

ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലെ മധോപട്ടി എന്ന ഗ്രാമമാണ് ഇന്ത്യയിലെ ‘യുപിഎസ്‌സി ഫാക്ടറി’ എന്നറിയപ്പെടുന്നത്. വെറും 4000 പേരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ആകെ 75 വീടുകളാണ് ഇവിടെയുള്ളത്. ഓരോ വീട്ടിലും കുറഞ്ഞത് ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെങ്കിലുമുണ്ട്. സിവില്‍ സര്‍വീസിന് പുറമെ ഐഎസ്ആര്‍ഒ, ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍, ലോക ബാങ്ക് എന്നിവയിലും ഉന്നത സ്ഥാനത്തിരിക്കുന്ന മാധോപട്ട ഗ്രാമവാസികളുമുണ്ട്.

Signature-ad

1952ല്‍ ഐഎഫ്എസില്‍ ചേര്‍ന്ന ഇന്ദു പ്രകാശ് സിങ്ങാണ് ഗ്രാമത്തില്‍ നിന്നും ആദ്യമായി യുപിഎസ്സി പരീക്ഷ പാസായി സിവില്‍ സര്‍വീസില്‍ ചേര്‍ന്ന വ്യക്തി. മൂന്ന് വര്‍ഷത്തിന് ശേഷം, പിന്നീട് ബിഹാറിന്റെ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വിനയ് കുമാര്‍ സിങ്ങാണ് ഗ്രാമത്തിലെ ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥന്‍. 1955ലാണ് ഇദ്ദേഹം പരീക്ഷ പാസാകുന്നത്.

സിവില്‍ സര്‍വീസിനോട് പ്രത്യേക അഭിനിവേശമുള്ളവരാണ് മധോപട്ടിക്കാര്‍. ഗ്രാമത്തിലെ യുവതലമുറ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ യുഎസ്പിസി സിഎസ്ഇക്ക് തയ്യാറെടുക്കാന്‍ തുടങ്ങുന്നു. പരിശീലനം നേരത്തെ തന്നെ തുടങ്ങുന്നതും സിവില്‍ സര്‍വീസില്‍ പ്രവേശിക്കുക എന്ന വ്യക്തമായ ലക്ഷ്യവുമാണ് ഗ്രാമത്തിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രാപ്തരാക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള പല ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെയും ആസ്ഥാനമാണ് മാധോപട്ടി, അവരില്‍ പലരും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), മുഖ്യമന്ത്രി ഓഫീസ് (സിഎംഒ) എന്നിവയുള്‍പ്പെടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.

മറ്റൊരു നേട്ടം കൂടി ഈ ഗ്രാമം സ്വന്തമാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ നാല് സഹോദരങ്ങള്‍ ഐഎഎസും ഐപിഎസും നേടിയിരുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന ഡോ. ഗ്യാനു മിശ്രയും ലോകബാങ്കില്‍ ജോലി ചെയ്തിട്ടുള്ള ജന്‍മേജയ് സിങും മധോപട്ടി ഗ്രാമക്കാരനാണ്.

 

 

 

Back to top button
error: