ഉത്തരാഖണ്ഡിലെ മേഘസ്ഫോടനം ; നാലുകിലോമീറ്റര്‍ അകലെയുള്ള സൈനിക ക്യാമ്പില്‍ നിന്നും ഒമ്പതുപേരെ കാണാതായി ; 40 മുതല്‍ 50 വരെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍

ന്യൂഡല്‍ഹി: ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ഹര്‍ഷിലിലുള്ള ഉണ്ടായ മേഘസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒമ്പത് സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ഹര്‍ഷിലിലെ ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ നിന്ന് വെറും 4 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമപ്രദേശ ത്തിന് മുകളിലായിട്ടായിരുന്നു ഉച്ചയ്ക്ക് രണ്ടു മണിയോടെ മേഘവിസ്ഫോടനം ഉണ്ടായത്.
ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്, ഇത് വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായതായി നാട്ടുകാര്‍ പറഞ്ഞു. പ്രളയം യൂണിറ്റ് ബേസിനെ പ്രതികൂലമായി ബാധിക്കുകയും 11 പേരെ കാണാതായതായിട്ടും സംശയിക്കപ്പെടുന്നു. ഗംഗോത്രി യിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി, നിരവധി ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹോംസ്റ്റേകള്‍ എന്നിവ ഇവിടെയാണ്.
സംഭവം നടന്ന് 10 മിനിറ്റിനുള്ളില്‍, സൈന്യം 150 പേരെ ദുരന്തസ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുടുങ്ങിക്കിടക്കുന്ന ഗ്രാമീണരെ ഒഴിപ്പിക്കാനും നിലത്ത് നിര്‍ണായക സഹായം നല്‍കാനും തുടങ്ങി. ഉച്ചകഴിഞ്ഞും വൈകുന്നേരം വരെയും മഴ തുടര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതരായ സാധാരണക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി സ്ഥിതിഗതികളെ ‘അങ്ങേയറ്റം ദുഃഖകരവും ദുരിതപൂര്ണ്ണവു’മാണെന്ന് വിശേഷിപ്പിച്ചു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാ ടിസ്ഥാ നത്തില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു. 40 മുതല്‍ 50 വരെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭ വിച്ചതായി ഉത്തരാഖണ്ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്.കെ. സുധാന്‍ഷു പറഞ്ഞു. മോ ശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ സര്‍വീസില്‍ കയറ്റാന്‍ കഴിഞ്ഞിട്ടി ല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഘസ്ഫോടനങ്ങള്‍, അതിശക്തമായ മഴ, വെള്ളപ്പൊക്കം, ഹിമപാതങ്ങള്‍ എന്നിവയു ള്‍പ്പെടെ അസാധാരണവും തീവ്രവുമായ കാലാവസ്ഥാ സംഭവങ്ങള്‍ക്ക് ഇന്ത്യന്‍ ഹിമാലയം ഇരയാകാന്‍ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു, കാലാവസ്ഥാ വ്യതിയാനം രൂക്ഷ മാകുന്നതിനനുസരിച്ച് ഇവയുടെയെല്ലാം അപകടസാധ്യത വര്‍ദ്ധിക്കുമെന്ന് പറയപ്പെടുന്നു.






